‘സർക്കാർ അദാനിയുമായി ഒത്തുകളിക്കുന്നു’; മുതലപ്പൊഴി കണ്ണീർ പൊഴിയായെന്ന് പ്രതിപക്ഷം; ഒന്നര വർഷത്തിനകം ശാശ്വത പരിഹാരമെന്ന് മന്ത്രി

അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. എം.വിൻസൻറിൻറെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിക്കടി മരണങ്ങൾ ഉണ്ടാകുന്നുണ്ട്. കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. 623 പരമ്പരാഗത വള്ളങ്ങൾ മുതലപ്പൊഴിയിലുണ്ട്. മണൽമാറ്റി ചാലിന് ആഴം കൂട്ടുക,ബ്രേക്ക് വാട്ടറിൽ അറ്റകുറ്റപ്പണി ,മുന്നറിയിപ്പ് ബോയകൾ സ്ഥാപിക്കുക എന്നിവയാണ് പ്രശ്‌ന പരിഹാരത്തിന് ചെയ്യേണ്ടത്. നിരന്തരം സ്ഥിതി അവലോകനം ചെയ്യുന്നുണ്ട്. അദാനി പോർട്ട് അധികൃതരുമായി നിരന്തരം സംസാരിക്കുന്നുണ്ട്….

Read More

മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്ര സംഘം; പ്രശ്ന പരിഹാരത്തിന് ശ്രമവുമായി സംസ്ഥാന സർക്കാർ

മുതലപ്പൊഴി വിഷയത്തിൽ ഉടൻ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, സജി ചെറിയാൻ, ജി.ആർ അനിൽ എന്നിവർ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. ഇതിന് പിന്നാലെ വീണ്ടും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അനുനയ നീക്കങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഉച്ചയ്ക്കുശേഷം തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കും. മുതലപ്പൊഴിയ്ക്കായി ആശ്വാസ പാക്കേജ് അടുത്ത മന്ത്രിസഭ യോഗത്തിൽ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം കേന്ദ്രത്തിൽ…

Read More

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു

ശക്തമായ കാറ്റിലും തിരയിലും പെട്ട് മുതലപ്പൊഴിയിൽ വച്ച് ബോട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ബിജു എന്ന സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം ടെട്രാപോടുകൾക്ക് ഇടയിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ബിജുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും അതേസമയം മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും പലതവണ പരിശോധന നടത്തിയ പ്രദേശത്താണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത് . ഇത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്…

Read More

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം; കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പെരുമാതുറയില്‍ നിന്ന് നാലംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളം ശക്തമായ കാറ്റിലും തിരയിലും പെട്ട് മുതലപ്പൊഴിയില്‍ വച്ച് മറിയുകയായിരുന്നു. പുതുക്കുറുച്ചി സ്വദേശിയായ ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കാണാതായ 4 തൊഴിലാളികളില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. പുതുക്കുറുച്ചി സ്വദേശികളായ ബിജു, മാന്‍ഡസ്, ബിജു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരച്ചിലിനിടെ അബോധാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ അതീവ…

Read More