‘സിദ്ധരാമയ്യ രാജിവെക്കണം’;  പ്രതിഷേധ മുന്നറിയിപ്പുമായി ബിജെപിയും ജെഡിഎസും രം​ഗത്ത്

മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും രം​ഗത്ത്. മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) സ്ഥലം അനുവദിച്ച കേസിൽ കർണാടക മുഖ്യമന്ത്രിക്കെതിരെ പൊലീസ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടതോടെയാണ് പ്രതിഷേധം.  കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. സിദ്ധരാമയ്യ രാജിവെക്കണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തും. അന്വേഷണം നടത്തണമെന്ന പ്രത്യേക കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും വിജയേന്ദ്ര പറഞ്ഞു. മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിൽ…

Read More

സിദ്ധിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു; ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല: ജഗദീഷ്

ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് അമ്മ വൈസ് പ്രസിഡണ്ട് ജഗദീഷ് പറഞ്ഞു. സിദ്ധിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു.നടിയുടെ പരാതിയിൽ കേസെടുത്താൻ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്. ‘അമ്മ’ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു. അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്. പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും. ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

Read More

വാഹന ഉടമകള്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം; നിര്‍ദേശവുമായി പൊലീസ്

മഴ കനത്തതോടെ റോഡ് അപകടങ്ങളും വര്‍ദ്ധിക്കാനുള്ള സാദ്ധ്യത പരിഗണിച്ച് മുന്നറിയിപ്പുമായി പൊലീസ്. ഡ്രൈവിംഗ് ഏറ്റവുമധികം ദുഷ്‌കരമാകുന്ന സമയമാണ് മഴക്കാലം. റോഡുകളില്‍ കാണപ്പെടുന്ന വെള്ളക്കെട്ടുകള്‍, തുറന്നുകിടക്കുന്ന ഓടകളും മാന്‍ഹോളുകളും വെള്ളം മൂടികിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും തുടങ്ങി നിരത്തുകളില്‍ നിരവധി വില്ലന്മാരാണ് മഴക്കാലത്ത് അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്…

Read More

ഗാസയിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രായേൽ അവസാനിപ്പിക്കണം: ഇമ്മാനുവല്‍ മാക്രോൺ

ഗാസയിൽ കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നത് ഇസ്രയേല്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇപ്പോള്‍ നടത്തുന്ന ബോംബാക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. വെടിനിര്‍ത്തല്‍ ഇസ്രയേലിന് തന്നെയായിരിക്കും ഗുണം ചെയ്യുകയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു. ‘സ്വയം സംരക്ഷണത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ബോംബാക്രമണം അവസാനിപ്പിക്കാന്‍ അവരോട് ആവശ്യപ്പെടുന്നു’ – ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. താങ്കളെ പോലെ യുഎസ്,യുകെ നേതാക്കള്‍ വെടിനിര്‍ത്തല്‍ ആഹ്വാനം നടത്തുമോ എന്ന ചോദ്യത്തിന് ‘അവര്‍ അത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു…

Read More