
റാസൽഖൈമ- മുസന്തം ബസ് സർവീസ്; ഒക്‌ടോബർ ആറിന് തുടക്കം
യുഎഇയിലെ റാസൽ ഖൈമയിൽ നിന്ന് ഒമാനിലെ വിനോദ സഞ്ചാരകേന്ദ്രമായ മുസന്തത്തേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ഒക്‌ടോബർ ആറിന് തുടക്കമാകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഈമാസം ആറ് മുതൽ സർവീസിന് തുടക്കമാകും. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി അഥവാ റാക്ടയാണ് ഒമാനിലെ മുസന്തത്തിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകുന്നേരം ആറിനും റാസൽഖൈമ ബസ് സ്റ്റേഷനിൽ നിന്ന് മുസന്തത്തേക്ക് ബസ് പുറപ്പെടും. ഇതേസമയം,…