മോദിയുടെ വിദ്വേഷപ്രസംഗം ബിജെപിക്ക് തിരിച്ചടിയായെന്ന് ബാൻസ്വാര എംപി

മുസ്ലിങ്ങൾക്കെതിരെയുള്ള മോദിയുടെ വിദ്വേഷപ്രസംഗം ബിജെപിക്ക് തിരിച്ചടിയായെന്ന് ബാൻസ്വാര എംപി രാജ്കുമാർ റൗത്ത് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയവരെ ബാൻസ്വാഡയിലെ ജനങ്ങൾ തോൽപ്പിച്ചെന്നും ഭാരതീയ ആദിവാസി പാർട്ടി നേതാവായ രാജ്കുമാർ റൗത്ത് ഒരു മാധ്യമത്തോട് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മോദി വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ട മണ്ഡലമായിരുന്നു ബാൻസ്വാര. മോദിയുടെ വിദ്വേഷ പരാമ‍ർശം മണ്ഡലത്തിൽ തനിക്ക് ഗുണം ചെയ്തെന്നു പറഞ്ഞ അദ്ദേഹം മോദിയുടെ തിരിച്ചടിയുടെ കാലം തുടങ്ങിയെന്നും വ്യക്തമാക്കി. ​തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്ക് സംഭവിച്ചതെന്നും ഇന്‍ഡ്യാ മുന്നണിക്ക് ഒപ്പമാണ്…

Read More

തമിഴ്നാട് ക്ഷേത്ര നിർമാണത്തിന് മുസ്ലീങ്ങൾ സംഭാവനയായി നൽകിയത് ലക്ഷങ്ങളുടെ ഭൂമി; പ്രതിഷ്ഠാദിനത്തിൽ എത്തിയത് പഴങ്ങളുമായി

തമിഴ്‌നാട് തിരുപ്പൂരിലെ ഗണേശ ക്ഷേത്ര നിർമാണത്തിനായി മൂന്ന് സെന്റ് ഭൂമിയാണ് മുസ്ലീങ്ങൾ സൗജന്യമായി നൽകിയത്. ക്ഷേത്രത്തിനുവേണ്ടി ഭൂമി വിട്ടുനൽകാൻ കാണിച്ച ഈ മനസ് ഹിന്ദു മുസ്ലീം സാഹോദര്യം കൂടുതൽ ഊട്ടിയുറപ്പിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. മുസ്ലീം സഹോദരങ്ങൾ തന്നെയായിരുന്നു പ്രതിഷ്ഠാ ചടങ്ങിലെ വിശിഷ്ട അതിഥികൾ. ഏഴ് പ്ലേറ്റുകളിൽ പഴങ്ങളും പൂക്കളുമൊക്കെയായിട്ടാണ് കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ആർ എം ജെ റോസ് ഗാർഡൻ മുസ്ലീം ജമാ അത്ത് പള്ളിയിലെ അംഗങ്ങൾ ആറ് ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയാണ് ക്ഷേത്ര…

Read More

ഇൻഡ്യ സഖ്യത്തിനെതിരെ ‘മുജ്റ നൃത്ത’ പരാമർശം; മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

ഇൻഡ്യ സഖ്യം വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രം​ഗത്ത്. പദവിയുടെ മാന്യത മോദി കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ഇൻഡ്യ സഖ്യം മുസ്ലിം വോട്ട് ബാങ്കിന്‍റെ അടിമകളായി തുടരുമെന്നും അവരെ സന്തോഷിപ്പിക്കാനായി സഖ്യം മുജ്‌റ നൃത്തമാടുകയാണെന്നും മോദി ആക്ഷേപിച്ചിരുന്നു. ബിഹാറിലെ പാടലിപുത്രയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലയിൽ സംസാരിക്കുന്നതിനിടെയാണ് മോദി വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ചത്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം എടുത്ത് മുസ്ലിംകൾക്കു നൽകുമെന്ന സ്ഥിരം…

Read More

‘ നരേന്ദ്ര മോദിയും ബിജെപിയും മുസ്ലിങ്ങൾക്കെതിരെ നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നു ‘ ; അതിരൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബിജെപി നേതാവിന്റെ മുഴുവൻ രാഷ്ട്രീയ യാത്രയും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണെന്ന് ഉവൈസി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ നരേന്ദ്രമോദി പ്രതികരിച്ചതിന് പിന്നാലെയാണ് വിമർശനവുമായി വൈസി എത്തിയത്. മോദി എണ്ണമറ്റ നുണകളും മുസ്ലിംകൾക്കെതിരെ കടുത്ത വിദ്വേഷവും പ്രചരിപ്പിച്ചുവെന്ന് ഒവൈസി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഒവൈസിയുടെ വിമർശനം. മോദിയുടെ വിശദീകരണം തെറ്റാണെന്ന് പറഞ്ഞ ഒവൈസി മോദിയുടെ പ്രസംഗങ്ങൾ കേട്ട് ബിജെപിക്ക്…

Read More

‘ഹിന്ദു വിശ്വാസം ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു , മുസ്ലിങ്ങൾക്ക് തൊഴിൽ ക്വാട്ട നൽകുന്നു’ ; വിദ്വേഷ പ്രസംഗം നിർത്താതെ നരേന്ദ്ര മോദി

തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ വിദ്വേഷ പ്രസം​ഗം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാൻ ​ഗൂഢാലോചന നടത്തുകയാണെന്ന് മോദി ആരോപിച്ചു. തൊഴിൽ സംവരണത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും കോൺഗ്രസ് നുണകൾ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരാണെന്നും മോദി പറഞ്ഞു. നിങ്ങളുടെ ക്വാട്ട തട്ടിയെടുത്ത് മുസ്‌ലിംകൾക്ക് നൽകുക എന്നതാണ് കോൺഗ്രസിന്റെ മറഞ്ഞിരിക്കുന്ന അജണ്ടയെന്നും മുന്നിലിരുന്ന അണികളോട് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദുർബാറിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിലാണ്…

Read More

‘ധ്രുവ് റാഠിയും ഭാര്യയും മുസ്ലിങ്ങൾ, ഇരുവർക്കും പാക് ബന്ധം’ സംഘപരിവാർ വ്യാജ പോസ്റ്റുകൾക്ക് മറുപടിയുമായി യൂട്യൂബർ ധ്രുവ് റാഡി

ബിജെപി രാഷ്ട്രീയത്തിൽ രാജ്യം അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്നുകാട്ടുന്ന പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചരണവുമായി സംഘ്പരിവാർ. ധ്രുവ് റാഠിയും ഭാര്യയും മുസ്‌ലിംകളാണെന്നും പാകിസ്താനുമായി ബന്ധമുണ്ടെന്നുമൊക്കെയാണ് സോഷ്യൽമീഡിയകളിലൂടെ വ്യാജ പ്രചരണം. ധ്രുവ് റാഠിയുടെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോരി എന്നാണെന്നും പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചതെന്നും ഭാര്യയും പാകിസ്താനിയാണെന്നും യഥാർഥ പേര് സുലൈഖ എന്നാണെന്നും ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. പാകിസ്താൻ സൈന്യത്തിന്റെ സംരക്ഷണയിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവിലാണ് ദമ്പതികളുടെ താമസമെന്നും…

Read More

താനുള്ളിടത്തോളം കാലം മുസ്ലിങ്ങൾക്ക് സംവരണം അനുവദിക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന കാല​ത്തോ​ളം എ​സ്.​സി-​ എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​​ടെ ചെ​ല​വി​ൽ മു​സ്‍ലിം​ക​ൾ​ക്ക് മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി. തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോദി. താൻ മൂ​ന്നാം ത​വ​ണ​ അധികാരത്തിലെത്തുമ്പോൾ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും മോദി അവകാശപ്പെട്ടു. ‘കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവർ അറിയണം- ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതുകൾക്കും എസ്‌.സി- എസ്‌.ടികൾക്കും ഒബിസികൾക്കും വേണ്ടിയുള്ള സംവരണം മതത്തിന്റെ പേരിൽ…

Read More

മാസപ്പിറവി നിരീക്ഷിക്കണം ; രാജ്യത്ത് എമ്പാടുമുള്ള മുസ്ലിമുകളോട് ആഹ്വാനവുമായി സൗദി സുപ്രീംകോടതി

സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യമെമ്പാടമുള്ള മുസ്ലിംകളോട് ആഹ്വാനം ചെയ്ത് സുപ്രീം കോടതി. ഏപ്രില്‍ എട്ടിന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് സുപ്രീം കോടതി ശനിയാഴ്ച അറിയിപ്പ് നല്‍കിയത്. നഗ്നനേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനിയിലൂടെയോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതിയില്‍ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും മാസപ്പിറവി ദൃശ്യമായ വിവരം കോടതി മുമ്പാകെ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ചൊവ്വാഴ്ച റമദാന്‍ 30 തികച്ച് ബുധനാഴ്ച ചെറിയ…

Read More

‘അസമികളാവാൻ ബഹുഭാര്യത്വം ഉപേക്ഷിക്കണം’:  മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി ഹിമന്ത ബിശ്വ

അസമിലെ ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. അസമികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യത്വമടക്കം അസമിന്റെ സംസ്‌കാരമല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും ഹിമാന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടി. കുട്ടികളെ മദ്രസയില്‍ പഠിക്കാന്‍ അയക്കുന്നതിന് പകരം ഡോകടര്‍മാരും എന്‍ജിനിയര്‍മാരുമാവാന്‍ പഠിപ്പിക്കണം. കുട്ടികളെ സ്‌കൂളിലേക്കയക്കണമെന്നും പിതാവിന്റെ സ്വത്തവകാശം കുട്ടികള്‍ക്ക് നല്‍കണമെന്നും ഹിമന്ത ബിശ്വ ശര്‍മ നിര്‍ദേശിച്ചു. അസം ജനതയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി കുടിയേറ്റ…

Read More

അമേരിക്കയിൽ ഒരു കുടുംബത്തിലെ നാല് പേരെ വാഹനം കയറ്റി കൊന്ന സംഭവം; പ്രതി മുസ്ലിങ്ങളെ തേടി കണ്ടെത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ

വൈകുന്നേരം നടക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍, യുവാവ് ‘കൊല്ലാനായി മുസ്ലിംകളെ തേടി കണ്ടെത്തുകയായിരുന്നു’ എന്ന് പ്രോസിക്യൂഷന്‍. 2017ല്‍ ഒന്റാറിയോയില്‍ നടന്ന കൂട്ടക്കൊലയുടെ വിചാരണയാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ഇപ്പോള്‍ 22 വയസ് പ്രായമുള്ള നഥാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന കനേഡിയന്‍ പൗരനാണ് കൊലപാതകം നടത്തിയത്. പ്രതിക്ക് നേരെ ചുമത്തിയ നാല് കൊലക്കുറ്റങ്ങളും ആസൂത്രിതമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇതിന് പുറമെ ഒരു കൊലപാതകശ്രമത്തിനും കുറ്റം ചുമത്തിയിട്ടുണ്ട്. വെളുത്ത വര്‍ഗക്കാരുടെ വരേണ്യചിന്തയുമായി ബന്ധപ്പെട്ട…

Read More