ഗ്യാൻവാപി മസ്ജിജ് വിഷയം ; മുസ്ലിം വിഭാഗത്തിന് തിരിച്ചടി, ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ പള്ളിക്കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നൽകി. ഒപ്പം ഗ്യാൻവാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാൻ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്….

Read More

നവ കേരള സദസ്സിനെതിരെ പ്രതിഷേധിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി

നവ കേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി അവർ നടത്തും. അതിനെതിരെ പ്രതിഷേധിക്കാൻ മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിട്ടില്ല. പിന്നാലെ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം പരിപാടികൾക്ക് ജനം പരപ്രേരണയില്ലാതെ സ്വയം എത്തിച്ചേരേണ്ടതാണ്. സ്കൂൾ കുട്ടികളെ നവകേരള സദസിൽ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ല. ഇതിനൊക്കെ മാതൃക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ജനസമ്പർക്ക പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയം…

Read More

‘പലസ്തീൻ വിഷയം തക്കിടരാഷ്ട്രീയത്തിനുപയോഗിച്ചു; സിപിഎം ലീഗിന് പുറകെ നടക്കുന്നു’: സതീശൻ

സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാട്, മുന്നണി ബന്ധത്തിൽ യു ഡി എഫിന്റെ ശക്തി തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോൺഗ്രസിനുളളത്. പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. കോൺഗ്രസും ലീഗും ജേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്നാവർത്തിച്ച സതീശൻ, പലസ്തീൻ വിഷയത്തെ തരികിട രാഷ്ട്രീയത്തിന് സിപിഎം ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തി.  സംസ്ഥാന കോൺഗ്രസിന്‍റെ, ബഹിഷ്കരണത്തിനിടെ…

Read More

ഏക സിവിൽകോഡ് വിഷയത്തിൽ ലീഗിനെ സഹകരിപ്പിച്ച് പോകാനുള്ള ശ്രമംതുടരാൻ സി.പി.എം

ഏക സിവിൽകോഡ് വിഷയത്തിൽ ലീഗിനെ സഹകരിപ്പിച്ച് പോകാനുള്ള ശ്രമംതുടരാൻ സി.പി.എം. തീരുമാനം. കോഴിക്കോട്ട് നടത്തുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം ലീഗ് തള്ളിയെങ്കിലും ആ ഉദ്യമം രാഷ്ട്രീയമായി ഗുണം ചെയ്തെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ലീഗിനെ ക്ഷണിച്ചത് മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ വിശ്വാസം നേടാനും രാഷ്ട്രീയത്തിനതീതമായ ഒരു പ്രതിഷേധനിരയാണ് സി.പി.എം. ലക്ഷ്യമിടുന്നതെന്ന് സ്ഥാപിക്കാനും കഴിഞ്ഞു. ഇക്കാര്യത്തിൽ യു.ഡി.എഫും പ്രത്യേകിച്ച് കോൺഗ്രസുമാണ് പ്രതിസന്ധിയിലായത്. കോൺഗ്രസിന് നേതൃത്വം ഏറ്റെടുക്കാൻ കഴിയാത്ത രാഷ്ട്രീയ പ്രതിസന്ധിയുണ്ടായെന്നും സി.പി.എം. വിലയിരുത്തി. കോഴിക്കോട്ടെ സെമിനാറിനുശേഷം എല്ലാ ജില്ലകളിലും സമാനരീതിയിലുള്ള…

Read More

സിപിഎം ക്ഷണം നിരസിച്ച് ലീഗ്; യുഡിഎഫിന്റെ പ്രധാന ഘടകകക്ഷി, സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്

മുസ്ലിംലീ​ഗ് സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീ​ഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീ​ഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും തങ്ങൾ പറഞ്ഞു. പാണക്കാട് ചേർന്ന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതും യോഗം ചർച്ച ചെയ്യും. സിവിൽ കോഡിനെതിരെ…

Read More

കർണാടകയിൽ മുസ്‌ലിം സമുദായത്തിന്റെ സംവരണം ഇല്ലാതാക്കാനുള്ള തീരുമാനം വികലമാണെന്ന് സുപ്രീം കോടതി

കർണാടകയിൽ മുസ്‌ലിം സമുദായത്തിന്റെ സംവരണം ഇല്ലാതാക്കാനുള്ള തീരുമാനം വികലമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിംകൾക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നത് റദ്ദാക്കാനായിരുന്നു കർണാടക സർക്കാരിന്റെ തീരുമാനം. വിവിധ മുസ്‌ലിം സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെ മാർച്ച് 24ന് സർക്കാർ ഇത്തരമൊരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യവും കോടതി ചോദ്യം ചെയ്തു.  ഭരണഘടനാ തത്വങ്ങൾ ബിജെപി സർക്കാർ ലംഘിക്കുകയാണെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. യാതൊരു പഠനവും…

Read More

‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യൂമെന്ററി: വിശദീകരണവുമായി ബിബിസി

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്റെറിയില്‍ വിശദീകരണവുമായി ബിബിസി. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്നും എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. അതേസമയം ഡോക്യൂമെന്ററിയിലൂടെ ബിബിസിയുടെ കൊളോണിയല്‍ മനോനിലയാണ് വ്യക്തമാകുന്നതെന്ന് വിദേശകാര്യമന്ത്രാലം വ്യക്തമാക്കി. ബ്രിട്ടിഷ് പ്രധാനമന്ത്രിയും നരേന്ദ്രമോദിക്ക് പ്രതിരോധവുമായി രംഗത്തെത്തി.ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്ന് വ്യക്തമാക്കിയ ബിബിസി, ഡോക്യുമെന്ററിയില്‍ ബിജെപി നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു. എന്നാല്‍ ബിബിസിയുടെ ‘ഇന്ത്യ ദി മോദി…

Read More