ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മർദനം; സംഭവം മഹാരാഷ്ട്രയിൽ

മഹാരാഷ്ട്രയിൽ ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിന് മർദനം. പൂനെ നഗരത്തിലെ സാവിത്രി ഭായ് ഫുലെ സർവകലാശാല വിദ്യാർഥിയായ പത്തൊമ്പതുകാരനെ അഞ്ചം​ഗ സംഘം മർദിക്കുകയായിരുന്നു. യുവാവ് രണ്ട് പെൺകുട്ടികൾക്കൊപ്പം കാന്റീനിൽ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം യുവാവിനടുത്തെത്തുകയും ആധാർ കാർഡ് ആവശ്യപ്പെടുകയുമായിരുന്നു. മുസ്ലിമാണെന്ന് മനസിലാക്കിയതോടെ യുവാവിനോട് ക്യാമ്പസിലെത്തിയത് പഠിക്കാനാണോ ലവ് ജിഹാദിനാണോ എന്ന് ചോദിച്ചുവെന്നും മർദിച്ചുവെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിച്ചതായി സർവകലാശാല…

Read More