
മുസ്ലിം പോലീസുകാരന് താടി വെക്കാമോ എന്ന വിഷയം; സുപ്രീംകോടതി പരിശോധിക്കാനൊരുങ്ങുന്നു
മതാചാരത്തിന്റെ ഭാഗമായി മുസ്ലിം പോലീസുകാരന് താടി വെക്കാമോ എന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി. മഹാരാഷ്ട്ര റിസർവ് പോലീസ് സേനയിലെ മുസ്ലിം സമുദായക്കാരനായ കോൺസ്റ്റബിളിനെ താടിവെച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. താടി വെക്കുന്നത് 1951-ലെ ബോംബെ പോലീസ് മാനുവലിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. സുപ്രീംകോടതി അടുത്തിടെ നടത്തിയ ലോക് അദാലത്തിൽ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താടി വടിക്കാൻ തയ്യാറായാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പറഞ്ഞെങ്കിലും…