
മൂന്നാം ലോക്സഭാ സീറ്റ് കിട്ടുമെന്നുതന്നെയാണ് വിശ്വാസം:രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ലെന്ന് പിഎംഎ സലാം
ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം തുടർന്ന് മുസ്ലിം ലീഗ്. മൂന്നാം ലോക്സഭാ സീറ്റ് വേണമെന്നും അത് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. മൂന്നാം സീറ്റ് നാളത്തെ ചർച്ചയിൽ കിട്ടുമെന്നുതന്നെയാണ് ഉറച്ച വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ലോക് സഭ സീറ്റ് മാത്രമാണ് ലീഗ് ചോദിച്ചതെന്നും രാജ്യസഭ ആവശ്യപ്പെട്ടിട്ടില്ലെന്നും പി.എം.എ സലാം കോഴിക്കോട് പ്രതികരിച്ചു. അതേസമയം മൂന്നാം സീറ്റ് ലീഗിന് അനുവദിക്കുന്നതിൽ…