‘മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നത് വരെ സമരം തുടരും, തീരുമാനങ്ങൾ നടപ്പാക്കാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കും’: പിഎംഎ സലാം

മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിന് അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗും പോഷക ഘടകങ്ങളും സമരം തുടരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പിഎംഎ സലാം. വിദ്യാർത്ഥി സംഘടനകളുമായി മന്ത്രി നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾ സർക്കാർ നടപ്പാക്കുമോ എന്ന് പരിശോധിക്കും. ജൂലൈ അഞ്ച് വരെ കാത്തിരിക്കും. തീരുമാനങ്ങൾ നടപ്പാക്കാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും പിഎംഎ സലാം പറഞ്ഞു. . വിദ്യാഭ്യാസ മന്ത്രി ഈ വിഷയം മലപ്പുറത്തിന്റെ മാത്രം പ്രശ്നമാക്കി ഒതുക്കാനാണ് ശ്രമിക്കുന്നത്. മലബാറിലെ ആറ് ജില്ലകളിലും ഗൗരവതരമായ പ്രശ്നമുണ്ട്. അത്…

Read More

ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ; പ്രഖ്യാപനം നടത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

സുപ്രിംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് തന്നെ നാമനിർദേശപത്രിക സമർപ്പിക്കും. പാർട്ടി ഏൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഹാരിസ് ബീരാൻ പറഞ്ഞു. തന്നെ പരിഗണിച്ചതിന് പാർട്ടി നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം ഭരണഘടന സംരക്ഷിക്കാനായി പോരാടുമെന്ന് വ്യക്തമാക്കി. രാജ്യസഭയിലേക്ക് നിരവധി നേതാക്കളെ പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ഹാരിസ് ബീരാന് നറുക്ക് വീഴുകയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി…

Read More

സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനം, കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണം; മുസ്ലിം ലീഗ്

സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉള്ള പാഴ്‌വേലയുടെ ഭാഗമായാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിൻറേത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഎഎ ഇപ്പോൾ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പു നൽകിയത്. കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടി. കേന്ദ്ര സർക്കാരിൻറെ നടപടിയെ ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ സിഎഎ…

Read More

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; മുസ്ലിം ലീഗ് പ്രത്യക്ഷ സമരത്തിലേക്ക്

മലപ്പുറത്ത് പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കില്ലെന്ന പ്രസ്താവനയില്‍ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്. മന്ത്രിയുടെ നിലപാട് കണ്ണടിച്ചിരുട്ടാക്കലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആവശ്യങ്ങൾ വരുമ്പോൾ ശബ്ദമുയർത്തുമെന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പ്രതികരിച്ചു. മലപ്പുറത്തെ രാഷ്ട്രീയ സാമുദായിക സാമൂഹ്യ സംഘടനകൾ ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും ബാച്ച് വര്‍ധിപ്പിക്കാൻ ആവില്ല എന്ന നിലപാടാണ് സർക്കാർ ഇന്നലെ വ്യക്തമാക്കിയത്. ഇതോടെ കടുത്ത ഭാഷയിൽ മറുപടിയുമായി ലീഗും രംഗത്തെത്തിയത്. സീറ്റില്ലെന്ന് പറയുമ്പോൾ പാരലൽ കോളേജ് എന്ന…

Read More

പ്ലസ് വൺ സീറ്റ് വിഷയം; മലപ്പുറത്ത് ബാച്ചുകൾ കൂട്ടിയില്ലെങ്കിൽ സമരമെന്ന മുന്നറിയിപ്പുമായി ലീഗ്

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ മുസ്ലീം ലീഗിൻറെ നേതൃത്വത്തിൽ മലപ്പുറത്ത് സമരമെന്ന സൂചന നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അധിക ബാച്ചുകൾ അനുവദിക്കുക എന്ന ആവശ്യം തന്നെയാണ് ഇവർ മുന്നിൽ വയ്ക്കുന്നത്. ‘വിജയശതമാനത്തിന് അനുസരിച്ച് കുട്ടികൾക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകൾ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരം, യുഡിഎഫ് ഭരിച്ചിരുന്നപ്പോൾ ബാച്ചുകൾ അനുവദിച്ചിരുന്നു, ഇപ്പോൾ സർക്കാർ സത്വരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണം, ബാച്ചുകൾ അനുവദിക്കുക എന്നത് മുൻനിർത്തിക്കൊണ്ട് തന്നെ എംഎസ്എഫും യൂത്ത് ലീഗും…

Read More

‘മുസ്ലിം ലീഗിന്റെ ഭാരവാഹി തീരുമാനിക്കുക ലീഗ് നേതൃത്വം’; പിഎംഎ സലാമിനെ മാറ്റണമെന്ന് സമസ്ത ആവശ്യപ്പെട്ടിട്ടില്ല, സാദിഖ് അലി ഷിഹാബ് തങ്ങൾ

മുസ്‌ലിം ലീഗിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ലീഗിന്റെ സംസ്ഥാന കൗൺസിലാണ് ഭാരവാഹികളെ തീരുമാനിക്കുക. ലീഗ് ജനറൽ സെക്രട്ടറിയെ മാറ്റണമെന്ന് സമസ്ത പറഞ്ഞിട്ടില്ല എന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെ കുറിച്ച് തങ്ങളുടെ പ്രതികരണം. മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് വലിയ വിജയം നേടും. പൊന്നാനിയിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരിച്ചത്. മറ്റൊരു ഘടകവും പൊന്നാനിയിൽ ഉണ്ടായിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സമസ്തയുടെ പിന്തുണ തനിക്കുണ്ടെന്ന കെ.എസ്…

Read More

‘ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ‘; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കെ.എം ഷാജി

സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടേണ്ടെന്നും കെ.എം. ഷാജി പറഞ്ഞു.ലീഗിന്‍റെ ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ട്. സിറാത്ത് പാലം, കാഫിർ തുടങ്ങിയവയിൽ ഉമർ ഫൈസിയുടെ ഉപദേശം സി.പി.എമ്മിന് സ്വീകരിക്കാമെന്നും കെ.എം. ഷാജി വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ബി.ജെ.പി ചെയ്യുന്ന ജോലി കേരളത്തിൽ സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്. വടകരയിൽ ലീഗിന്‍റെ കൊടി കാണുമ്പോൾ ഹാലിളകുന്ന സി.പി.എം ഒരു…

Read More

രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ച പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ?; പരിഹസിച്ച് ജലീൽ

പതാക വിവാദത്തിൽ പ്രതികരണവുമായി കെടി ജലീൽ. രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ച പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ എന്ന് ജലീൽ പരിഹസിച്ചു. സംഘപരിവാറിന്റെ താല്പര്യമനുസരിച്ച് ‘ഹരിത പതാക’ ഉയർത്താൻ ഭയപ്പെടുന്ന മുസ്ലിം ലീഗ് ചെരുപ്പിനനുസരിച്ച് കാലു മുറിക്കുകയാണെന്നും കെടി ജലീൽ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. രാഹുൽഗാന്ധിക്ക് പച്ചക്കൊടി അലർജിയാണെങ്കിൽ പച്ചക്കൊടിയില്ലാത്ത കർണാടകയിലോ ആന്ധ്രയിലോ യുപിയിലോ മത്സരിക്കാമായിരുന്നില്ലേ? നേരത്തെ തൊപ്പിയൂരാൻ പറഞ്ഞ കോൺഗ്രസ് ഇന്ന് കൊടിയൂരാൻ പറഞ്ഞു. നാളെ അവർ മുസ്ലിം ലീഗിന്റെ…

Read More

റിയാസ് മൗലവി വധക്കേസ് ; മുസ്ലിം ലീഗിന്റെ ആരോപണത്തിന് മറുപടിയുമായി കെ.ടി ജലീൽ എം.എൽ.എ

റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെടി ജലീൽ എംഎൽഎ. പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ചത് കൊണ്ടാണ് ഘാതകരെ വെറുതെവിട്ടതെന്ന് ആരോപിക്കുന്ന ലീഗുകാർക്കുള്ള മറുപടിയെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ​ഗ്യാൻവാപി പള്ളിയിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രതികരണം. കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയരു‌കയാണ്. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സർക്കാരിന്റെ തീരുമാനം. ‘റിയാസ് മൗലവിയുടെ കേസിൽ പ്രോസിക്യൂഷനും പോലീസും ഒത്തുകളിച്ചത് കൊണ്ടാണ് ഘാതകരെ…

Read More

റിയാസ് മൗലവി വധക്കേസ് ; പുനരന്വേഷണം വേണമെന്ന് മുസ്ലിം ലീഗ്

കാസർഗോഡ് റിയാസ് മൗലവി വധക്കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കുടുംബത്തിന് നിയമസഹായം നൽകുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ 3 പേരെയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. അതേസമയം കേസിൽ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ലഭിക്കാൻ സർക്കാർ എല്ലാനിയമ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം മികച്ച രീതിയിലാണ് നടന്നതെന്നും…

Read More