
ജനങ്ങളെ ചേരി തിരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു ; രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി
ജനങ്ങളെ ചേരി തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷവോട്ട് ചിന്നിച്ചിതറിയാൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും അതിനാണ് സിപിഎം സുപ്രഭാതം, സിറാജ് പത്രങ്ങളിൽ പരസ്യം നൽകിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം പ്രശ്‌നപരിഹാരശ്രമത്തിന് നായകത്വം വഹിച്ചയാളാണ് സാദിഖലി തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നാല് ന്യൂനപക്ഷ വോട്ട് കോൺഗ്രസിന് കുറഞ്ഞ് കിട്ടിയാൽ അത് ബിജെപിക്ക് ഗുണം ചെയ്യും എന്ന ഒറ്റ കണക്കുകൂട്ടലിലാണ് സിപിഎം ആ പരസ്യം നൽകിയത്. അല്ലെങ്കിൽ മുസ്‌ലിം മാനേജ്‌മെന്റിന്റെ പത്രങ്ങളിൽ മാത്രം…