
മുസ്ലിം രാജ്യങ്ങളിലെ മതകാര്യമന്ത്രിമാരുടെ സമ്മേളനം ഇന്നു മുതൽ മക്കയിൽ
മുസ്ലിം രാജ്യങ്ങളിലെ വഖഫ്, മതകാര്യ മന്ത്രിമാരുടെ ഒമ്പതാമത് സമ്മേളനം ഞായറാഴ്ച മക്കയിൽ ആരംഭിക്കും. തിങ്കളാഴ്ച വരെ തുടരുന്ന സമ്മേളനത്തിലും എക്സിക്യൂട്ടിവ് കൗൺസിലിലും പങ്കെടുക്കാൻ എല്ലാവരും മക്കയിലെത്തി. ‘മിതത്വം പ്രോത്സാഹിപ്പിക്കാനും അതിന്റെ മൂല്യങ്ങൾ ഏകീകരിക്കാനും വഖഫ്, ഇസ്ലാമികകാര്യ മന്ത്രാലയങ്ങളുടെ പങ്ക്’ എന്ന തലക്കെട്ടിൽ സൗദി മതകാര്യമന്ത്രാലയമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മക്കയിലെ ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ മന്ത്രിമാർ, മുഫ്തിമാർ, ഇസ്ലാമിക് കൗൺസിൽ മേധാവികൾ, അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്ത് അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വങ്ങൾ പങ്കെടുക്കും. സമ്മേളനത്തിൽ…