സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണം; ബൂസ്റ്റര്‍ യന്ത്രകൈ പിടികൂടി, മുകള്‍ ഭാഗം പൊട്ടിത്തെറിച്ചു; ദൗത്യം പരാജയമെന്ന് മസ്‌ക്

ഇലോൺ മസ്കിന്റെ സ്വപ്നപദ്ധതിയായ സ്‌പേസ് എക്സ് സ്റ്റാർഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ തകർന്നു. ശാസ്ത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന പരീക്ഷണമാണ് നാടകീയമായി പര്യവസാനിച്ചത്. സ്‌പേസ് എക്‌സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണമായിരുന്നു ഇത്. ടെക്‌സസിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് 8 മിനിറ്റിനു ശേഷം, സ്‌പേസ്എക്‌സ് മിഷൻ കൺട്രോളിനു സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സ്റ്റാർഷിപ്പിൻ്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽനിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ ബൂസ്റ്റർ വിജയകരമായി താഴേക്ക് എത്തുകയും ലോഞ്ചിങ് പാഡിലെ കൂറ്റൻ ‘യന്ത്രക്കൈകൾ’ അതിനെ…

Read More

ചരിത്രത്തിൽ ആദ്യം; മസ്കിന് ആസ്തി 500 ബില്യൺ ഡോളർ കടന്നു

ലോക ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിയുടെ ആസ്തി 500 ബില്യൺ ഡോളറിലെത്തി, ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ടെസ്‌ല സിഇഒ ഇലോൺ മസ്‌കിൻ്റെ ആസ്തി കണ്ട് അമ്പരക്കുകയാണ് ലോകം. ഡിസംബർ 11 ന്, മസ്‌കിൻ്റെ ആസ്തി 400 ബില്യൺ ഡോളറിലെത്തിയതായിരുന്നു. തന്റെ തന്നെ റെക്കോർഡാണ് മസ്‌ക് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളും സോളാർ ബാറ്ററികളും വിൽക്കുന്ന ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ സിഇഒയായ മസ്‌ക് റോക്കറ്റ് നിർമ്മാതാക്കളായ സ്പേസ് എക്സ്നെ നയിക്കുകയും ചെയ്യുന്നു. കൂടാതെ…

Read More

എക്‌സിനെ ഒരു ഡേറ്റിങ് ആപ്പ് ആക്കി മാറ്റുമെന്ന് മസ്‌ക്

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിനെ ആകെ മാറ്റാനാണ് കമ്പനി ഉടമ ഇലോൺ മസ്‌കിന്റെ പദ്ധതി. എല്ലാം ലഭിക്കുന്ന ഒരിടം എന്ന നിലയിൽ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് മസ്‌കിന്റെ പദ്ധതി. ദൈർഘ്യമേറിയ പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനുള്ള സൗകര്യം ഇതിനകം എക്സിൽ ലഭ്യമാണ്. വീഡിയോകോളിങ്, വോയ്സ് കോളിങ്, പേമെന്റ്, ജോബ് സെർച്ച് തുടങ്ങിയ ഫീച്ചറുകൾ താമസിയാതെ എത്തുകയും ചെയ്യും. എന്നാൽ എക്സിനെ ഒരു ഡേറ്റിങ് ആപ്പ് ആക്കി മാറ്റാനുള്ള പദ്ധതിയും മസ്‌കിനുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൗഹൃദവും പ്രണയവും…

Read More

മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ

വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, മാഷബിൾ, വോയ്സ് ഒഫ് അമേരിക്ക തുടങ്ങിയവയിൽ നിന്നുള്ള ഏതാനും മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ കാരണം വ്യക്തമാക്കാതെ സസ്പെൻഡ് ചെയ്ത് ട്വിറ്റർ. ട്വിറ്ററിനെയും ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിനെയും പറ്റി റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്ന മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾക്കാണ് വിലക്ക്. ആളുകളുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ ട്വിറ്ററിൽ ഡോക്‌സിംഗ് റൂൾ ഏർപ്പെടുത്തിയിരുന്നു. ഇത് മാധ്യമ പ്രവർത്തകർക്കും ബാധകമാണെന്ന് അക്കൗണ്ടുകളുടെ സസ്‌പെൻഷൻ സംബന്ധിച്ച ചോദ്യത്തിന് മസ്‌ക് മറുപടി നൽകി. അതേ സമയം, ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന്…

Read More

‘ജനത്തിന്റെ വാക്കുകൾ ദൈവത്തിന്റേതും’: ട്രംപിന് വിണ്ടും ട്വിറ്ററിലേക്ക് പ്രവേശനം നൽകി മസ്‌ക്

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റർ നടപടി തിരുത്തി ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക്. യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിയതിനു പിന്നാലെ ട്രംപിന് ട്വിറ്ററിലേക്കു തിരിച്ചു പ്രവേശനം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ട്വിറ്ററിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചതോടെയാണ് ഇലോൺ മസ്‌ക്കിന്റെ പ്രഖ്യാപനം. ഇലോൺ മസ്‌ക്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ട്രംപ് ട്വിറ്ററിൽ തിരികെയെത്തി. പോളിൽ…

Read More