സംഗീതജ്ഞൻ മുഹമ്മദ് റാഫിയുടെ ചരമവാർഷികം ആഘോഷിച്ചു

കാലാതീതമായ ഗാനങ്ങൾ സംഗീത പ്രേമികളുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന മഹാരഥൻ മുഹമ്മദ് റാഫിയുടെ 44-ആം ചരമവാർഷികം ജൂലൈ 27 ന് ഷാർജയിലെ നെസ്റ്റോ മിയ മാളിൽ ആഘോഷിച്ചു. യുഎഇയിലെ പ്രശസ്ത റാഫി ഗായകൻ ഷഫീഖ് തൂശി നയിച്ച ഗാനമേളയിൽ റഹീം പിഎംകെ, ഡോ സ്വരലയ എന്നിവരോടൊപ്പം ഡോ ഒസ്മാൻ, റഹ്മത്ത്, സാഹിയ അബ്ദുൾ അസീസ്, ബീനാ കലാഭവൻ തുടങ്ങിയവർ അണിനിരന്ന സംഗീതാർച്ചന ശ്രദ്ധേയമായി. വി കെ അബ്ദുൾ അസീസ്, മോഹൻ കാവാലം, ഷാജി മണക്കാട് തുടങ്ങി നിരവധി പേർ…

Read More

മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയിൽ അന്തരിച്ചു

മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയിൽ അന്തരിച്ചു. മഞ്ചേരി താഴെക്കാട്ടു മനയിൽ കുടുംബാംഗമായ ഗിരിജ അടിയോടി (82) വ്യാഴാഴ്ച ചെന്നൈയിലെ രാജീവ്ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. ഞരമ്പുസംബന്ധമായ അസുഖങ്ങളെത്തുടർന്ന് പത്തുദിവസം മുമ്പാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലബാർ പോലീസ് വകുപ്പിലായിരുന്ന ഭർത്താവ് നേരത്തേ മരിച്ചിരുന്നു. മകനും മകളുമുണ്ട്. മകളും കുടുംബവും ദുബായിലാണ് താമസമെന്നു പറയുന്നു. അവരുടെ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് ചെന്നൈയിലെ നോർക്ക റൂട്ട്‌സ് സ്പെഷ്യൽ ഓഫീസർ അനു പി….

Read More

എവിടെ നിന്ന് വരുന്നു ഈ മാന്ത്രികത?; ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ച റഹ്‌മാൻ, കുറിപ്പ്

ഇന്ത്യൻ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ചും എഴുതുകയാണ് ഡിബിൻ റോസ് ജേക്കബ് ചരിത്രാന്വേഷികൾ എന്ന ഫേസ്ബുക്ക് പേജിൽ. ‘റഹ്‌മാൻ വിമർശകരെ പേടിച്ചില്ല, വിഗ്രഹങ്ങൾ വീണുടഞ്ഞു. മൃദുവായി സംസാരിച്ച ആ യുവാവ് ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ചു. 1997-ൽ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ ‘വന്ദേമാതരം’ പുനരാഖ്യാനം ചെയ്തു നശിപ്പിച്ചുവെന്ന് ആരോപണമുണ്ടായി. പഴി കേൾക്കുമെന്ന് അറിഞ്ഞു കൊണ്ടുള്ള ധീരമായ പരീക്ഷണം. ഇതുവരെ കേൾക്കാത്ത ഈണവും തീക്ഷ്ണതയും ആ ഗാനത്തിനു നൽകി. യഥാർത്ഥ ദേശസ്നേഹി ആത്മാവിന്റെ ആഴത്തിൽ നിന്നും അമ്മയെ…

Read More