
ദുബായിൽ മൂന്ന് ദിവസം നീളുന്ന സംഗീത ഫെസ്റ്റിവൽ ഡിസംബറിൽ; പങ്കെടുക്കുന്നത് 20 അന്താരാഷ്ട്ര, പ്രാദേശിക സംഗീതജ്ഞര്‍
പരിസ്ഥിതിയുടെ പക്ഷത്ത് നിൽക്കുന്ന ഒരു സംഗീത ഫെസ്റ്റിവലിന് വേദിയാകുകയാണ് യു.എ.ഇ. ഏര്‍ത്ത് സോൾ ഫെസ്റ്റിവൽ 2023 എന്ന പേരിൽ ഡിസംബര്‍ എട്ട് മുതൽ പത്ത് വരെ ദുബായ് മീഡിയ സിറ്റി ആംഫി തീയേറ്ററിൽ നടക്കുന്ന സംഗീത പരിപാടിയിൽ 20 അന്താരാഷ്ട്ര, പ്രാദേശിക സംഗീതജ്ഞര്‍ പങ്കെടുക്കും.സുസ്ഥിരതാ വര്‍ഷമായി 2023 യു.എ.ഇ ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സംഗീതം, കല, ക്രിയേറ്റിവിറ്റി, വിനോദം എന്നിവ ഒന്നിക്കുന്ന സംഗീത പരിപാടി. സമുദ്ര സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനും എതിരായ സന്ദേശവും ഇത് നൽകും. ഇംഗ്ലീഷ്…