മുതിർന്ന സംഗീതസംവിധായകനെതിരെ ഗൗരി ലക്ഷ്മി ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണം; ഷഹബാസ് അമൻ

മുതിർന്ന സംഗീത സംവിധായകനെതിരെ ഗായിക ഗൗരി ലക്ഷ്മി ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണമെന്ന് ഷഹബാസ് അമൻ. സംഗീത സംവിധായകനിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അയാൾക്കൊപ്പം ഇനിയൊരിക്കലും ജോലി ചെയ്യില്ലെന്നും ഗായിക അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗായികയെ പിന്തുണച്ച് ഷഹബാസ് അമൻ രംഗത്തെത്തിയത്. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കൽ സോങ് ആയി അവതരിപ്പിച്ചതിന് വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നിൽക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അധിക്ഷേപ…

Read More

സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു

പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു. തിങ്കളാഴ്‌ച പുലർച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 200 ഓളം ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചു.വിവിധ സംഗീത സംവിധായകർക്കായി 500ലധികം ചിത്രങ്ങളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.1975ൽ പുറത്തിറങ്ങിയ “ലൗ ലെറ്റർ” എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ഏറെ ഹിറ്റായ ‘എൻ സ്വരം പൂവിടും ഗാനമേ’ എന്ന ഗാനമടക്കം അദ്ദേഹം ചിട്ടപ്പെടുത്തി. കീബോർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ…

Read More