
യുവ ക്രിക്കറ്റര്‍ മുഷീര്‍ ഖാന് കാറപകടത്തിൽ ഗുരുതര പരിക്ക്; ഇറാനി ട്രോഫി, രഞ്ജി ട്രോഫി മത്സരങ്ങള്‍ നഷ്ടമായേക്കും
മുംബൈയുടെ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്ക്. മുംബൈയുടെ യുവ സൂപ്പര്‍ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാനാണ് അപകടത്തിൽപ്പെട്ടത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാനി കപ്പിനായി അസംഗഢില്‍നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിനിടെ ഇന്നെ വൈകിട്ടാണ് സംഭവം. കാര്‍ അഞ്ചോളം തവണ റോഡില്‍ മലക്കം മറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മുഷീര്‍ ഖാൻ, പിതാവ് സര്‍ഫറാസ് ഖാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല. പരിക്ക് ഗുരുതരമായതിനാൽ ഏകദേശം മൂന്ന്…