
സമസ്തയിലെ തർക്കം ; മുശാവറ യോഗം ജനുവരി ഏഴിന് ചേരും
തർക്കവിഷയങ്ങൾ ചർച്ച ചെയ്യാൻ സമസ്ത മുശാവറ യോഗം ജനുവരി ഏഴിന് ചേരും. ഉമർ ഫൈസി മുക്കത്തിനെതിരായ പരാതികളും സമസ്ത ആദർശവേദി രൂപീകരിച്ചതും യോഗത്തിൽ ചർച്ചയാവും. വിവാദ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക മുശാവറ ചേരുമെന്ന് ജിഫ്രി തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. സമസ്തയിൽ ലീഗ് വിരുദ്ധചേരി പ്രവർത്തിക്കുന്നു, സുപ്രഭാതം പത്രത്തിന് നയവ്യതിയാനം സംഭവിച്ചു തുടങ്ങിയ വിമർശനങ്ങളാണ് ലീഗ് അനുകൂലികൾ ഉയർത്തുന്നത്. സാദിഖലി തങ്ങളെ വിമർശിച്ച ഉമർ ഫൈസി മുക്കത്തെ മുശാവറയിൽനിന്ന് പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സമസ്ത ആദർശ സംരക്ഷണവേദി…