
ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഖത്തറിലെ മുശൈരിബ് ഡൗൺടൗൺ
സുസ്ഥിര വികസന സംരംഭം എന്ന നിലയിൽ മിഡിലീസ്റ്റിലെ തന്നെ ശ്രദ്ധേയമായ മുശൈരിബ് ഡൗൺടൗണിന് ഗിന്നസ് റെക്കോഡ് പുസ്തകത്തിന്റെ തിളക്കം. ലോകത്തിലെ ഏറ്റവും വലിയ അണ്ടർ ഗ്രൗണ്ട് കാർപാർക്കിങ് സൗകര്യം എന്ന റെക്കോഡുമായാണ് മുശൈരിബ് പുതിയ നേട്ടം സ്വന്തമാക്കിയത്. 10,017 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് മുശൈരിബ് ഡൗൺടൗണിന് നഗര വികസന മാതൃകയിൽ പുതുനേട്ടം സമ്മാനിച്ചത്. ഖത്തറിന്റെ ആസൂത്രിത അത്യാധുനിക നഗരം എന്ന നിലയിൽ ശ്രദ്ധേയമായ മുശൈരിബ് ഡൗൺടൗൺ നിർമാണം കൊണ്ട് ലോകോത്തരമാണ്. ബഹുനില കെട്ടിടങ്ങളുടെ താഴ്ഭാഗത്തായി…