ഷാരൂഖ് ഖാന്റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കി ആദരവുമായി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ ഗ്രെവിൻ മ്യൂസിയമാണ് ഷാരൂഖ് ഖാന്റെ പേരിൽ സ്വർണനാണയമിറക്കിയത്. ‌ പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്‌സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്. ഈ മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ലോകത്തിലെ പ്രധാന വാക്സ് മ്യൂസിങ്ങളിലൊക്കെ ഷാരൂഖ് ഖാൻ്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന ചിത്രമാണ് ഷാരൂഖിന്റേതായി അണിയറയിൽ…

Read More

വീണ്ടും തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടിവരും; മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ലീഗ് മുഖപത്രം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്‍റെ തോല്‍വിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. തോല്‍വിക്ക് കാരണം ഭരണവീഴ്ച്ചയാണെന്ന് പി ആര്‍ സംഘവും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും വീണ്ടും തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടിവരുമെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. ‘കണ്ണാടി വെച്ചാല്‍ കോലം നന്നാകുമോ’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. പിണറായിയുടെ വാക്കുകളെ മുത്തുമൊഴികളായി സ്വീകരിച്ചിരുന്നവരൊക്കെ വെളിച്ചപ്പാടായതോടെ വിമര്‍ശനമേല്‍ക്കാത്തവര്‍ കേരളത്തിലില്ലെന്ന അവസ്ഥയായി. ധനമന്ത്രിയും പിണറായിയും വിമര്‍ശനത്തിന്റെ ഇരകളായി. പണ്ടേ യെച്ചൂരി ഒരുഭാഗത്തും…

Read More

മനുഷ്യശരീരത്തെ കുറിച്ച് പഠിക്കാൻ അബൂദബിയിൽ ബോഡി മ്യൂസിയം തുറന്നു

മനുഷ്യശരീരത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി അബൂദബിയിൽ ബോഡി മ്യൂസിയം തുറന്നു. അബൂദബി ഖലീഫ യൂണിവേഴ്സിറ്റിയിൽ നിർമിച്ച മ്യൂസിയത്തിലേക്ക് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. അബൂദബി ഖലീഫ യൂണിവേഴ്സിറ്റിയുടെ താഴത്തെ നിലയിലാണ് വേറിട്ട ഈ മ്യൂസിയം. യൂണിവേഴ്സിറ്റി മെഡിക്കൽ ആരോഗ്യ പഠന വിഭാഗമാണ് മനുഷ്യശരീരത്തിലെ ഭാഗങ്ങളും അവയുടെ പ്രവർത്തനരീതികളും പഠിപ്പിക്കുന്ന ഈ സംരംഭത്തിന് പിന്നിൽ. ശരീരവും ആരോഗ്യവും സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കാനും ശരീരത്തെ കുറിച്ച് പുതിയ തലമുറയിൽ ശാസ്ത്രീയ അവബോധം വർധിപ്പിക്കാനുമാണ് ഇത്തരമൊരു മ്യൂസിയമെന്ന് ഖലീഫ യൂണിവേഴ്സിറ്റി…

Read More

പ്രതിയുടെ രേഖാചിത്രം കണ്ടിട്ട് മന്ത്രിയുടെ ഓഫീസിന് മനസ്സിലായില്ലേ?, അവിശ്വസനീയം; വി.ഡി.സതീശൻ

മ്യൂസിയം ആക്രമണ കേസിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടും പ്രതിയാരാണെന്ന് മന്ത്രിയുടെ ഓഫീസിലെ ആർക്കും മനസ്സിലായില്ല എന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രിയുടെ ഓഫീസിൽ നിയന്ത്രണവുമില്ലേ എന്നും സതീശൻ ചോദിച്ചു. ഒരു കരാർ ജീവനക്കാരന് ഔദ്യോഗിക കാർ ഏത് സമയത്തും എടുത്തുകൊണ്ട് പോകാൻ കഴിയുമോ. മന്ത്രിയുടെ വണ്ടി കരാർ ജീവനക്കാരന് ഏതു സമയത്തും എടുത്തു കൊണ്ട് പോകാം എന്നാണോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടതെന്നും സതീശൻ ചോദിച്ചു. അതേസമയം പിഎസിന്റെ ഡ്രൈവർ അറസ്റ്റിലായതിൽ മന്ത്രിയെ കുറ്റപ്പെടുത്താനാകില്ല എന്ന് പ്രതിപക്ഷ…

Read More

മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും സന്തോഷ്; പരാതിക്കാരി തിരിച്ചറിഞ്ഞു

മ്യൂസിയം പരിസരത്ത് ലൈഗിംകാതിക്രമം നടത്തിയതും കുറവൻകോണം കേസിൽ അറസ്റ്റിലായ സന്തോഷ് തന്നെ. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ വ്യക്തമായത്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മ്യൂസിയം കേസിലും മലയിൻകീഴ് സ്വദേശി സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ മലയിൻകീഴ് സ്വദേശി സന്തോഷാണ് ഇന്നലെ അറസ്റ്റിലായത്. വാട്ടർ…

Read More

മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമം: അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമ കേസിൽ പിടിയിലായ പ്രതി മലയിൻകീഴ് സ്വദേശിയായ സന്തോഷിനെ  (39)  ഇന്ന് കോടതിയിൽ ഹാജരാക്കും . 10 വർഷമായി ഇയാള്‍ ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറാണ്. നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാര്‍. അതിക്രമിച്ചു കയറൽ, മോഷണ ശ്രമം എന്നിവ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.  കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് കുറവന്‍കോണത്തെ വീട്ടില്‍ അജ്ഞാതന്‍ കയറാന്‍ ശ്രമിച്ചത്. രാത്രി 9.45 മുതൽ പ്രതി…

Read More

മ്യൂസിയത്തിന്റെ പ്രവേശന ടിക്കറ്റ് നയങ്ങളിൽ മാറ്റം വരുത്തി ഖത്തർ, മ്യൂസിയങ്ങളിൽ സന്ദർശനം നടത്തണമെങ്കിൽ പ്രവേശന ഫീസ് നൽകണം

ഖത്തർ മ്യൂസിയത്തിന്റെ പ്രവേശന ടിക്കറ്റ് നയങ്ങളിൽ മാറ്റം. പ്രധാന മ്യൂസിയങ്ങളിലെ പ്രവേശനത്തിന് ഫീസ് ഏർപ്പെടുത്തി. പുതിയ നയം ഡിസംബർ 31 വരെയാണ്. രാജ്യത്തെ ജനങ്ങൾക്കും സന്ദർശകർക്കും ഖത്തർ മ്യൂസിയത്തിന്റെ ഏതെങ്കിലും മ്യൂസിയത്തിൽ സന്ദർശനം നടത്തണമെങ്കിൽ പ്രവേശന ഫീസ് നൽകണം.  ഖത്തർ മ്യൂസിയത്തിന്റ വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. ഗാലറികളിലെ പ്രദർശനത്തിലേക്കുള്ള പ്രവേശനം ഉൾപ്പെടെയാണ് ഫീസ് ഈടാക്കുന്നത്. അടുത്ത വർഷത്തെ സന്ദർശനത്തിനുള്ള ടിക്കറ്റ് ബുക്കിങ് 2023 ജനുവരി 1 മുതൽ ആരംഭിക്കും.   പുതിയ ടിക്കറ്റിങ് നയം അനുസരിച്ച്…

Read More