ഈദുൽ ഫിത്ർ ദിനത്തിൽ മസ്‌കറ്റിൽ പാർക്കിംഗ് നിയന്ത്രണം

ഈദുൽ ഫിത്ർ ദിനമായ 2024 ഏപ്രിൽ 10, ബുധനാഴ്ച മസ്‌കറ്റിലെ സീബ് വിലായത്തിൽ ഭാഗികമായി വാഹന പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2024 ഏപ്രിൽ 9-ന് രാത്രിയാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം ഏപ്രിൽ 10-ന് രാവിലെ സീബ് വിലായത്തിലെ അൽ ബറാക പാലസ് റൌണ്ട്എബൌട്ടിൽ നിന്ന് അൽ ഹൈൽ നോർത്ത് ബീച്ചിലേക്കുള്ള റോഡിൽ ഇരുവശത്തും പാർക്കിംഗ് അനുവദിക്കുന്നതല്ല.

Read More

മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനം;രണ്ടാംഘട്ട അപേക്ഷ മാര്‍ച്ച് 20 മുതല്‍

മസ്‌കത്തിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള രണ്ടാം ഘട്ട അപേക്ഷ മാര്‍ച്ച് 20മുതല്‍ നടക്കും. ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യന്‍ സ്‌കൂള്‍ വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മസ്‌കത്ത്, ദാര്‍സൈത്ത്, വാദികബീര്‍, സീബ്, ഗൂബ്ര, മബേല, ബൗശര്‍ എന്നീ ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. ഓരോസ്‌കൂളുകളിലെ സീറ്റ് ലഭ്യതക്കനുസരിച്ചുള്ള പുതിയ ഒഴിവുകളും ഇന്ത്യന്‍ സ്‌കൂള്‍ വെബ്‌സൈറ്റില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇന്ത്യക്കാരല്ലാത്തവര്‍ക്കും പ്രവേശനം നല്‍കും. ഓരോ സ്‌കൂളുകളുടെയും സീറ്റ് ലഭ്യക്കതനുസരിച്ചായിരിക്കും…

Read More

എയർ ഇന്ത്യയുടെ മസ്കത്ത്​-ലഖ്‌നൗ സർവിസിന്​ തുടക്കം

മ​സ്ക​ത്തി​ൽ​നി​ന്ന്​ ല​ഖ്‌​നൗ​വി​ലെ ച​ര​ൺ സി​ങ്​ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. പു​തി​യ സ​ർ​വി​സി​നെ മ​സ്‌​ക​ത്ത്​ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് സ്വാ​ഗ​തം ചെ​യ്തു. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സു​ണ്ടാ​കും. ല​ഖ്‌​നോ​യി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്ച രാ​വി​ലെ 7.30 ന് ​പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ 77 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. തി​രി​ച്ച്​ മ​സ്‌​ക​ത്തി​ൽ​നി​ന്ന്​​ 123 യാ​ത്ര​ക്കാ​രു​മാ​യാ​ണ്​ പ​റ​ന്ന​ത്. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ, കൊ​ച്ചി, കോ​ഴി​ക്കോ​ട്, മം​ഗ​ളൂ​രു, തി​രു​വ​ന​ന്ത​പു​രം, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

Read More

ബർക്കയിലെ നസീം പാർക്കിന്റെ മുഖം മിനുക്കാൻ മസ്ക്കറ്റ് മുൻസിപ്പാലിറ്റി

ബ​ർ​ക്ക​യി​ലെ പ്ര​ധാ​ന പാ​ർ​ക്കു​ക​ളി​ലൊ​ന്നാ​യ ന​സീം പാ​ർ​ക്കി​ന്‍റെ മു​ഖം മി​നു​ക്കാ​ൻ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. ന​ട​പ്പാ​ത​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ പു​തി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളോ​ടെ പു​ന​ർ രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നാ​ണ്​ മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ങ്ങു​ന്ന​ത്. ഗെ​യി​മു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തി​നാ​യി ഈ ​മേ​ഖ​ല​യി​ൽ വി​ദ​ഗ്​​ധ​രാ​യ ക​രാ​റു​കാ​രി​ൽ​നി​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. പാ​ർ​ക്കി​ൽ ഉ​ട​നീ​ളം സ്ഥാ​പി​ക്കു​ന്ന ക​മാ​ന​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി ബി​ഡു​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മ​സ്‌​ക​ത്തി​ൽ​നി​ന്ന് 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന ന​സീം പാ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​ണ്. മ​സ്‌​ക​ത്ത് ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​ണി​ത്….

Read More

മസ്ക്കറ്റ് – നിസ്‌വ നാല് വരിപാത പൊതു ജനങ്ങൾക്കായി തുറന്നു നൽകി

മസ്കറ്റ് – നിസ്‌വ നാലുവരിപ്പാത പൊതുജന ഗതാഗതത്തിനായി തുറന്നു കൊടുത്തു. മസ്കറ്റ് – നിസ്‌വ നാലുവരിപ്പാതയിൽ റുസൈൽ – ബിദ് ബിദ് മേഖലയിൽ നടന്നു വന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചതോടെയാണ് ഗതാഗതത്തിനായി പാത തുറന്നുകൊടുത്തത്. ഗതാഗത, വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയം വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റിൽ നിന്ന് നിസ്‌വയിലേക്ക് പോകുന്നവർക്കാണ് ഈ നാല് വരിപ്പാത ഏറെ ഗുണകരമാകുന്നത്.

Read More

മസ്കറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകൾ സംബന്ധിച്ച അറിയിപ്പ്

മസ്കറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകൾ സംബന്ധിച്ച്‌ മസ്കറ്റ് ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, മസ്കറ്റ് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകളിലെ തെരുവുകൾ വ്യക്തമാക്കിയിട്ടുണ്ട്. പാർപ്പിട ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളിൽ വാണിജ്യപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് പ്രകാരമാണിത്. മസ്കറ്റ് ഗവർണറേറ്റിലെ താഴെ പറയുന്ന റെസിഡൻഷ്യൽ തെരുവുകളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്: മസൂൻ സ്ട്രീറ്റ്, സീബ്. അൽ ബറകാത്…

Read More

മസ്‌കത്ത്-റിയാദ് ബസ് സർവിസിന് തുടക്കം

മസ്‌കത്തിനും റിയാദിനും ഇടയിലുള്ള ബസ് സർവിസിന് വ്യാഴാഴ്ച തുടക്കമായി. ഒമാനെയും സൗദിയെയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയായ അൽ ഖഞ്ചരി സർവിസ് നടത്തുന്നത്. ദിവസവും രാവിലെ ആറിന് മസ്കത്തിൽനിന്ന് പുറെപ്പട്ട് റിയാദിലെ അസീസിയ ഏരിയയിൽ എത്തിച്ചേരുന്ന വിധത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. സൗദിയിലെ ദമ്മാം വഴിയായിരിക്കും റിയാദിൽ എത്തുക. ദമ്മാമിലും സ്റ്റോപ്പുണ്ടാകും. ഇമിഗ്രേഷൻ നടപടികൾ മറ്റും പൂർത്തിയാക്കുന്നതടക്കം യാത്രക്ക് ഏകദേശം 18 മുതൽ 20 മണിക്കൂർവരെ എടുക്കുമെന്ന് അൽ ഖഞ്ചാരി ട്രാൻസ്‌പോർട്ട് ഉടമ റാഷിദ്…

Read More

ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഫെബ്രുവരി 21 മുതൽ

ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഫെബ്രുവരി 21ന് ആരംഭിക്കും. ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സംബന്ധിച്ച വിവരങ്ങൾ പങ്ക് വെക്കുന്നതിനായി 2024 ഫെബ്രുവരി 14-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ഒമാൻ മിനിസ്ട്രി ഓഫ് കൾച്ചർ, സ്‌പോർട്‌സ് ആൻഡ് യൂത്ത് ഫോർ കൾച്ചർ അണ്ടർസെക്രട്ടറി H.E. സയ്യിദ് ബിൻ സുൽത്താൻ അൽ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. 2024 ഫെബ്രുവരി 21 മുതൽ മാർച്ച് 2 വരെയാണ് ഇരുപത്തെട്ടാമത് മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ‘സംസ്‌കാരം, പുസ്തക…

Read More

ഒമാനിൽ ഫെബ്രുവരി 16-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2024 ഫെബ്രുവരി 16, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു.ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് ഫെബ്രുവരി 16-ന് വൈകീട്ട് 2.30 മുതൽ 4 മണിവരെയാണ് ഈ ഓപ്പൺ ഹൗസ്. An #OpenHouse interaction chaired by Ambassador @Amit_Narang will be held on Friday – 16 February 2024. All…

Read More

ഒമാൻ മത്രയിൽ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു

വിനോദസഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി മസ്‌കറ്റ് ഗവർണറേറ്റിലെ മത്ര വിലായത്തിൽ ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഒരു ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു. മത്ര വിലായത്തിലെ വാട്ടർഫ്രന്റിലാണ് ഈ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ ടൂറിസം വിവരങ്ങൾ നൽകുന്നതിനൊപ്പം ഒമാനിലെ പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ടൂറിസം അനുഭവങ്ങൾ എന്നിവ സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ടൂറിസം മേഖലയിൽ ലഭ്യമായിട്ടുള്ള ഹോട്ടൽ സൗകര്യങ്ങൾ, വിനോദസഞ്ചാര പാക്കേജുകൾ നൽകുന്ന…

Read More