
മസ്ക്കത്ത് പൂരം ആഗസ്റ്റ് 23ന്
മസ്കത്ത് പഞ്ചവാദ്യസംഘം 20ആം വാർഷിക ആഘോഷം ആഗസ്റ്റ് 23ന് അൽ ഫലജ് ഹാളിൽ കേരള പൈതൃക കലകളും ഒമാനി പരമ്പരാഗത കലകളും കോർത്തിണക്കി മസ്കത്ത് പൂരം എന്നപേരിൽ നടത്തും. പരിപാടിയുടെ ബ്രോഷർ പ്രകാശനം ഡോ. പി മുഹമ്മദാലി രതീഷ് പട്ടിയാത്തിനു നൽകി നിർവഹിച്ചു. ചന്തു മിറോഷ്, അജിത്കുമാർ, സതീഷ് പുന്നത്തറ തുടങ്ങിയവർ സംബന്ധിച്ചു. ആശാൻ തിച്ചൂർ സുരേന്ദ്രൻ നേതൃത്വത്തിൽ മനോഹരൻ ഗുരുവായൂർ കോഓഡിനേറ്ററുമായി കഴിഞ്ഞ 20 വർഷമായി മസ്കത്തിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് മസ്കത്ത് പഞ്ചവാദ്യസംഘം. പ്രശസ്ത…