
മസ്‌കറ്റ് – നിസ്വ റോഡിൽ ഗതാഗതം വഴിതിരിച്ച് വിടുമെന്ന് മന്ത്രാലയം
ഇന്ന് മുതൽ മസ്‌കറ്റിൽ നിന്ന് നിസ്വയിലേക്കുള്ള റോഡ് താത്കാലികമായി അടയ്ക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അറിയിച്ചു. മസ്‌കറ്റിൽ നിന്ന് നിസ്വയിലേക്കുള്ള വാഹനങ്ങൾ ബിദ്ബിദ് ഇന്റർസെക്ഷനിൽ ഷെൽ സ്റ്റേഷനിലേക്കുള്ള കവാടത്തിന് ശേഷം വരുന്ന മറ്റൊരു റോഡിലൂടെ വഴിതിരിച്ച് വിടുന്നതാണ്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.റുസൈൽ – ബിദ്ബിദ് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. #تنبيه⚠️تأجيل غلق المسار وتحويل الحركة…