
ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു
ഇരുപത്തെട്ടാമത് മസ്‌കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു. ഫെബ്രുവരി 21 മുതൽ മാർച്ച് 2 വരെയാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. ‘സംസ്‌കാരം, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിർമ്മിതബുദ്ധി ചെലുത്തുന്ന സ്വാധീനം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഒരുക്കുന്നത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ രാവിലെ പത്ത് മുതൽ രാത്രി പത്തുവരെയായിരിക്കും പ്രവേശനം. വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒരുമണിവരെ സ്‌കൂൾ വിദ്യാർഥികൾക്കായിരിക്കും മുൻഗണന. 34 രാജ്യങ്ങളിൽ നിന്നായി 847 പുസ്തക പ്രസാധകരാണ്…