
റാസൽഖൈമ- മുസന്തം ബസ് സർവീസ് തുടങ്ങി
യു എ ഇയിലെ റാസൽഖൈമയിൽ നിന്ന് ഒമാനിലെ മുസന്തത്തേക്ക് ബസ് സർവീസ് ആരംഭിച്ചു. ആദ്യ ബസിന് മുസന്തം ഗവർണറേറ്റിൽ വൻ സ്വീകരണമാണ് ലഭിച്ചത്. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് അയൽരാജ്യത്തേക്ക് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്കാണ് റാസൽഖൈമയിൽ നിന്ന് ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസന്തത്തിലേക്കുള്ള ആദ്യ ബസ് പുറപ്പെടുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകുന്നേരം ആറിനും റാസൽഖൈമയിൽ നിന്ന് മുസന്തം ബസ് പറപ്പെടും. ഇതേ സമയം മുസന്തമിൽ നിന്ന് തിരിച്ചും ബസുണ്ടാകും….