ജമ്മു കശ്മീരിൽ സൈനികന് വീരമൃത്യു; മേജ‍ർ അടക്കം 4 സൈനികർക്ക് പരിക്ക്: പാക് സ്വദേശിയായ ഭീകരനെ വധിച്ചു

ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു. കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. എന്നാൽ ഏറ്റുമുട്ടലിൽ ഒരു മേജർ അടക്കം ൪ ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരചരമം പ്രാപിച്ചത്. 

Read More

കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു; സംഭവം തായ്ലൻഡിൽ

ഭാര്യയും ഭർത്താവുമാകുമ്പോൾ അഭിപ്രായവ്യത്യാസങ്ങളും വഴക്കമുണ്ടാകുക സാധാരണമാണ്. ചിലപ്പോൾ നിസാര കാര്യങ്ങൾക്കു പോലും വഴക്കടിക്കുന്ന ദമ്പതികളുണ്ട്. എന്നാൽ തായ്ലൻഡിൽ സംഭവിച്ചത് എല്ലാവരെയും ഞെട്ടിക്കുന്നതായി. കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ അടിച്ചുകൊന്നതാണു സംഭവം. ഭാര്യ ദിവസവും കുളിക്കാത്തതിന്റെ പേരിൽ ഭർത്താവ് വഴക്കിടുക പതിവായിരുന്നു. സംഭവം നടന്ന ദിവസം ഇരുവരും ഒന്നിച്ചു മദ്യപിച്ചിരുന്നു. ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്കു പതിവാണെന്നും അയൽവാസികളും പറയുന്നു. കുളിക്കാത്തതിന്റെ പേരിൽ വഴക്കടിച്ച ഭർത്താവ് ഭാര്യയെ മരക്കമ്പുകൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. വീടിനു പുറത്തുവച്ചായിരുന്നു ആക്രമണം. തലയ്ക്കടിച്ചശേഷം ഭാര്യയെ കുളിമുറിയിൽ കൊണ്ടുപോയി…

Read More

‘കൊലപാതകങ്ങൾ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറിവോടെ’; എൻഐഎ

നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ പ്രതികളായ കൊലപാതകങ്ങൾ സംഘടനയുടെ ഉന്നതതല നേതാക്കളുടെ അറിവോടെ ആയിരുന്നെന്ന് എൻഐഎ അന്വേഷണ സംഘം. ഉന്നത നേതാക്കളുടെ നിർദേശാനുസരണമായിരുന്നു കൊലപാതകങ്ങളെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതര സമുദായങ്ങളിൽ ഭയം വിതയ്ക്കുകയായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽനിന്നു കൊലയാളികൾക്കു പരിശീലനം ലഭിച്ചിരുന്നു. കേരളത്തിലും പുറത്തും പരിശീലനം നേടിയതായി പറയുന്നു. കൊലപാതക ആസൂത്രണങ്ങളും കേരളത്തിനു പുറത്തു നടന്നിട്ടുണ്ട്. കൊല്ലേണ്ടവരെ സംബന്ധിച്ചു വിവരങ്ങൾ ശേഖരിച്ചു പഠനം നടത്തിയിരുന്നെന്നും കോടതിയെ…

Read More

നരബലി നടത്തിയത് ഐശ്വര്യത്തിന് വേണ്ടി; തുമ്പായത് പത്മത്തിനെ കാണാനില്ലെന്ന പരാതി, സ്ത്രീകളെ തലയറുത്ത് കൊന്നു

ഇലന്തൂരിൽ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കിയ സംഭവത്തിൽ അന്വേഷണത്തിന് തുമ്പായത് പൊന്നുരുന്നി സ്വദേശി പത്മത്തിനെ കാണാനില്ലെന്ന പരാതി. കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന പത്മത്തെ സെപ്തംബർ 26ന് കാണാതാവുകയായിരുന്നു. ഇവരെക്കൂടാതെ കാലടി സ്വദേശിയെയും കൊലപ്പെടുത്തി പല കഷ്ണങ്ങളായി കുഴിച്ചിട്ടതായാണ് പോലീസ് കണ്ടെത്തൽ. കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായിരുന്നു പത്മം. പൊന്നുരുന്നിയിൽ തനിച്ചായിരുന്നു ഇവർ താമസിച്ചിരുന്നത്. പത്മത്തിന്റെ ബന്ധുക്കൾ തമിഴ്നാട്ടിലാണ് താമസം. പത്മത്തെ എല്ലാ ദിവസവും മകൻ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ സെപ്തംബർ 26ന് മകൻ വിളിച്ചപ്പോൾ ഇവരെ ഫോണിൽ…

Read More