
വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കുണ്ടമണ്‍കടവ് ശങ്കരന്‍ നായര്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന കരുമം കിഴക്കേതില്‍ വീട്ടില്‍ വിദ്യ (30) ആണ് മരിച്ചത്. ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്ത് ആണ് പിടിയിലായത്. വിദ്യയെ ഇയാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം….