
സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ; കൊല്ലപ്പെട്ട ബാലന്റെ കുടുംബവുമായി കോടതി ഫോണിൽ ബന്ധപ്പെട്ടു
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പ്രതിഭാഗം വക്കീൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, കൊല്ലപ്പെട്ട അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണിൽ ബന്ധപ്പെട്ടതായി കുടുംബ വക്കീൽ മുബാറക് അൽ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ അറിയിച്ചു. കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചതായും വധശിക്ഷ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 15ന് പ്രതിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നുള്ള…