കൊൽക്കത്ത കൊലപാതകം സമരം അവസാനിപ്പിക്കില്ല; സുപ്രീംകോടതി നിർദേശം അംഗീകരിക്കില്ലെന്ന് ഡോക്ടർമാർ

ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. സമരം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിൽ ഇടപെട്ട സുപ്രീം കോടതി ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാൻ സമരം ചെയ്യുന്ന ഡോക്ട‍ർമാരോട് നിർദ്ദേശിച്ചിരുന്നു. കൊൽക്കത്ത പൊലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു. ഇന്ന് വൈകിട്ട്…

Read More

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഏഴു വർഷം

2017 സെപ്റ്റംബർ 5ന് രാത്രി ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഗൗരി ലങ്കേഷ് ബംഗളൂരിലെ രാജരാജേശ്വരി നഗറിലെ തന്റെ വീട്ടിന്റെ മുന്നിൽ വച്ച് വെടിയേറ്റ് മരിച്ചു. മതവാദികൾ ജനാധിപത്യത്തിന് നേരെ ഉയർത്തുന്ന ഭീഷണികളെ തന്റെ മാധ്യമപ്രവർത്തനത്തിലൂടെ നേരിട്ട ചെറുത്തുനിൽപ്പിന്റെ ശബ്ദം 7.65 എം എം പിസ്റ്റളിൽ നിന്നുതിർത്തുവിട്ട വെടിയുണ്ടയേറ്റ് ചലനമറ്റു കിടന്നു. ഒട്ടും ഭയമില്ലാതെ ഗൗരി നടത്തിയ മാധ്യമ പ്രവർത്തനം ഏഴു വർഷങ്ങൾക്കിപ്പുറവും ഇല്ലാതാക്കാൻ സാധിക്കാതെ നിൽക്കുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയും സാമുദായിക ഐക്യത്തിനും വേണ്ടി നിലകൊണ്ട…

Read More

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം ; പ്രതിഷേധ സമരത്തെ പിന്തുണച്ച തൃണമൂൽ കോൺഗ്രസ് മുൻ എം.പിക്കെതിരെ ബലാത്സംഗ ഭീഷണി

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചു നടക്കുന്ന സമരത്തെ പിന്തുണച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പിക്കെതിരെ ബലാത്സംഗ ഭീഷണി. ബംഗാളി നടി കൂടിയായ മിമി ചക്രവര്‍ത്തിക്കെതിരെയാണ് സോഷ്യല്‍മീഡിയയില്‍ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്. ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ മിമി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അടുത്ത കാലത്തായി ഇത്തരം ഭീഷണിപ്പെടുത്തുന്ന നിരവധി കമൻ്റുകൾ ലഭിച്ചിട്ടുണ്ടെന്ന് മിമി ചക്രവർത്തി പറഞ്ഞു. “ഞങ്ങൾ സ്ത്രീകൾക്ക് നീതി ആവശ്യപ്പെടുകയാണോ? ഇവയിൽ ചിലത് മാത്രം. സ്ത്രീകൾക്കൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞ് ആൾക്കൂട്ടത്തിനിടയിൽ മുഖംമൂടി ധരിച്ച്, വിഷമുള്ള പുരുഷന്മാർ ബലാത്സംഗ…

Read More

ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം ; ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ആവർത്തിച്ച് ഇറാൻ

ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയ്യയെ തങ്ങളുടെ മണ്ണിൽ വെച്ച് കൊലപ്പെടുത്തിയതിനു പ്രതികാരമായി, ഇസ്രായേലിന് നേരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ. ഇസ്രായേൽ പ്രതീക്ഷിക്കാത്ത വിധത്തിൽ ആകാശമാർഗവും കരവഴിയും ആക്രമണം നടത്താമെന്നും ഇറാന്റെ പരമാധികാരത്തിനു മേൽ നടത്തിയ ആക്രമണത്തിനുള്ള ശിക്ഷയായിരിക്കും ഇതെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാൻ ദൗത്യസംഘത്തെ ഉദ്ധരിച്ച് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച് നടക്കുന്ന ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ളതായിരിക്കില്ല തങ്ങളുടെ നടപടിയെന്നും ഇറാൻ വ്യക്തമാക്കി. ‘ഇറാന്റെ പ്രതികരണത്തിന്…

Read More

പശ്ചിമ ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം ; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജി മറ്റെന്നാൾ പരിഗണിക്കും. രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് രം​ഗത്തുവന്നു. പ്രതിഷേധിക്കുന്ന സാധാരണക്കാരെ ജയിലിൽ അടയ്ക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നീക്കങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നും ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടിയാണ് എല്ലാവരും സമരം ചെയ്യുന്നതെന്നും അന്വേഷണം ശരിയായ രീതിയിൽ തന്നെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു….

Read More

വനിതാ ഡോക്ടറുടെ കൊലപാതകം; കുറ്റവാളിക്ക് വധശിക്ഷ ആവശ്യപ്പെട്ട്  മമത

വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ബംഗാളിൽ വൻ പ്രതിഷേധങ്ങൾ. കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും. ബിജെപിയുടെ വനിതാ സംഘടനകൾ മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കും. അടുത്ത ഞായറാഴ്ചയ്ക്കകം കുടുംബത്തിന് നീതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മമത ബാനർജി സിബിഐയോട് ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) 12 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തു. കൊൽക്കത്ത മെട്രോ റെയിൽ സർവീസ് നടത്തുമെന്ന്…

Read More

ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം; ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം, ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ. അതിനിടെ, ആർജി കർ മെഡിക്കൽ കോളേജിലെ സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രം​ഗത്തെത്തി. ആലിയ ഭട്ട്, ഋത്വിക്…

Read More

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം ; കേരളത്തിലും പ്രതിഷേധം, നാളെ സമരം , കരിദിനമായി ആചരിക്കും

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ യുവ ഡോക്ടർമാർ നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് സമരം ചെയ്യും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവർ ഉയർത്തുന്ന ആവശ്യം. അതേസമയം, അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം…

Read More

ഡോ വന്ദന ദാസ് കൊലക്കേസ്; പ്രതിയുടെ വിടുതൽ ഹർജി സുപ്രീം കോടതി തള്ളി

ഡോ വദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി സുപ്രീം കോടതി. വിടുതൽ ഹർജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ ജാമ്യപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകി. വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു. കൃത്യസമയത്ത് നല്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഡോ. വന്ദനയുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ…

Read More

ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം ; അപലപിച്ച് യുഎൻ രക്ഷാസമിതി

ഹമാസ് രാഷ്ട്രീയകാര്യ സമിതി അദ്ധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തെ അപലപിച്ച് യു.എന്‍ രക്ഷാസമിതി. കൊലപാതകത്തോടെ മേഖലയില്‍ രൂക്ഷമായേക്കാവുന്ന സംഘര്‍ഷങ്ങള്‍ തടയാന്‍ നയതന്ത്ര തലത്തിലുള്ള ശ്രമങ്ങള്‍ വേഗത്തില്‍ നടത്തണമെന്നും യു.എന്‍ രക്ഷാസമിതിയിലെ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ഇറാനും ഹമാസും, പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി സുരക്ഷാ കൗൺസില്‍ വിളിച്ചുചേര്‍ത്തത്. അതേസമയം തെഹ്‌റാനിലുണ്ടായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലുണ്ടായ…

Read More