ധീരജ് വധക്കേസ്; പുതിയ സ്‍പെഷ്യൽ പ്രോസിക്യൂട്ടർ ചാർജ് എടുത്തു

ഇടുക്കി എൻജിനീയറിം​ഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പുതിയ സ്‍പെഷ്യൽ പ്രോസിക്യൂട്ടർ ചാർജ് എടുത്തു. മുതിർന്ന അഭിഭാഷകൻ പ്രിയദർശൻ തമ്പിയാണ് ചാർജ് എടുത്തത്. ആദ്യം അഡ്വ. സുരേഷ് ബാബു തോമസിനെയാണ് സ്‍പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം അസുഖ ബാധിതനായതോടെയാണ് പ്രിയദര്‍ശൻ തമ്പിയെ നിയമിച്ചത്.  കേസില്‍ ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കാനുണ്ട്. അത് എത്രയും വേഗം ലഭിക്കാനുള്ള ഇടപെടല്‍ കോടതി നടത്തുന്നുണ്ടെന്നും അതിക്രൂരമായ കൊലപാതകമാണ് ധീരജിന്റേതെന്നും പ്രിയദര്‍ശൻ തമ്പി പറഞ്ഞു….

Read More

തിരുവനന്തപുരം പോത്തൻകോട് വയോധികയുടെ കൊലപാതകം ; പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരം പോത്തൻകോട് കൊയ്‌തൂർക്കോണത്തെ വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. പോക്സോ അടക്കമുള്ള കേസുകളിൽ പ്രതിയായ പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ പക്കല്‍ നിന്ന് തങ്കമണിയുടെ കമ്മൽ കണ്ടെത്തി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന 67കാരി തങ്കമണിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് വീടിന് തൊട്ടടുത്തായി കണ്ടെത്തിയത്. നാടിനെ നടുക്കി വയോധികയുടെ കൊലപാതകത്തില്‍ മണിക്കൂറുകള്‍ കൊണ്ട് പ്രതിയെ പിടികൂടി പൊലീസ്. പോത്തൻകോട് കൊയ്തൂർക്കോണം യുപി സ്കൂളിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിയുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്….

Read More

പോത്തൻകോട് കൊലപാതകം; സംശയകരമായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാൾ പിടിയിൽ

തിരുവനന്തപുരം പോത്തൻകോട് തങ്കമണി കൊലക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയെ (65) വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും…

Read More

മാന്നാർ ജയന്തി വധക്കേസ്; ഭർത്താവ് കുട്ടിക്കൃഷ്ണന് വധശിക്ഷ

കേരളത്തെ ഞെട്ടിച്ച 2004ലെ മാന്നാർ ജയന്തി വധക്കേസിൽ പ്രതിക്ക് വധശിക്ഷ. പ്രതിയും ജയന്തിയുടെ ഭർത്താവുമായ 62 കാരൻ കുട്ടികൃഷ്ണനാണ് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. സംഭവം നടന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമാണു കേസിലെ വിധി. 2004 ഏപ്രിൽ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.  ഭാര്യ ജയന്തിയെ സംശയത്തിന്റെ പേരിൽ കുട്ടികൃഷ്ണൻ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഒരു ദിവസം മുഴുവൻ പിഞ്ചു കുഞ്ഞുമായി പ്രതി…

Read More

കാസർഗോട്ടെ പ്രവാസിയുടെ മരണം കൊലപാതകം ; മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കാസർകോട് പൂച്ചക്കാട്ടേ പ്രവാസി അബ്ദുൾ ഗഫൂർ ഹാജിയുടെ മരണം കൊലപാതകമെന്ന് ക്രൈം ബ്രാഞ്ച്. സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൊലപെടുത്തിയത് മന്ത്രവാദ സംഘമെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 2023 ഏപ്രിൽ 14നാണ് പ്രവാസി അബ്ദുൽ ഗഫൂർ മരണപെട്ടത്. അറസ്റ്റിലായവരിൽ മൂന്നും സ്ത്രീകളാണ്. 596 പവനാണ് മന്ത്രവാദത്തിന്റെ മറവിൽ ഇവർ തട്ടിയെടുത്തത്. 2023ലാണ് ഗഫൂറിനെ സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇത് സ്വാഭാവിക മരണമായി കണക്കിലെടുത്ത് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. എന്നാൽ മകന്റെ പരാതിയെത്തുടർന്ന് പിന്നീട് നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് പിന്നിലേറ്റ…

Read More

അസമീസ് യുവതി മായ ഗൊഗോയിയുടെ കൊലപാതകം ; പ്രതി ആരവ് ഹനോയ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് മൊഴി

ബെംഗളൂരുവിൽ വ്ലോഗറായ അസമീസ് യുവതി മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയിയുടെ മൊഴി. നവംബർ 24-ന് അർദ്ധരാത്രിയോടെയാണ് മായയെ കൊലപ്പെടുത്തിയത്. ശേഷം മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചു. മായയെ കൊലപ്പെടുത്തിയ കയർ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇത് മുറുകാതെ വന്നതിനാൽ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു. പിന്നീട് 26-ന് രാവിലെ വരെ ആ മുറിയിൽത്തന്നെ കഴിഞ്ഞുവെന്നും അതിന് ശേഷം മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലേക്ക് ഊബർ വിളിച്ച് പോയെന്നുമാണ് മൊഴി. ഫോൺ…

Read More

ഷുക്കൂര്‍ വധക്കേസ്; അടുത്ത മാസം ഒമ്പതിന് പരിഗണിക്കും: മാറ്റിവെച്ച് സിബിഐ കോടതി

അരിയിൽ ഷുക്കൂ‍ർ വധക്കേസ് കൊച്ചി സിബിഐ കോടതി അടുത്ത മാസം ഒമ്പതാം തീയതി വീണ്ടും  പരിഗണിക്കും. ഇന്ന് വിചാരണ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ നീട്ടി വെയ്ക്കുകയായിരുന്നു. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനമുൾപ്പെടെ 31 പേരാണ് കേസിലെ പ്രതികൾ. പ്രതികളെ നേരത്തെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ടിവി രാജേഷിന്‍റെയും പി ജയരാജന്‍റെയും ഹ‍ർജികൾ വിചാരണക്കോടതി നേരത്തെ തളളിയിരുന്നു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി  എം എസ് എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ…

Read More

വിജയലക്ഷ്മിയുടെ കൊലപാതകം ; പ്രതി ജയചന്ദ്രനെ റിമാൻഡ് ചെയ്ത് കോടതി

കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയേ കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതി ജയചന്ദ്രൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്നത് അമ്പലപ്പുഴയിൽ ആയതിനാൽ നിയമ നടപടികൾക്ക് ശേഷം കേസ് അമ്പലപ്പുഴ പൊലീസിന് കൈമാറും. നവംബർ ആറാം തിയതി മുതൽ കാണാതായ യുവതിയെ അമ്പലപ്പുഴയിൽ വീട്ടിൽ വിളിച്ചുവരുത്തിയ ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു. വിജയലക്ഷ്മിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്…

Read More

വിജയലക്ഷ്മിയുടെ കൊലപാതകം ; ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ വിളിച്ച് വരുത്തി , വാക്ക് തർക്കത്തിന് ഒടുവിൽ തള്ളിയിട്ടു , തലയിടിച്ച് മരിച്ചെന്ന് പ്രതി

കൊല്ലം കരുനാ​ഗപ്പള്ളി സ്വദേശി വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് കാണാതായ നവംബർ 6 ന് വൈകിട്ടാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഭാര്യ മറ്റൊരു വീട്ടിൽ ജോലിക്കായി പോയ സമയത്താണ് സംഭവം നടന്നത്. മകൻ അമ്മയുടെ വീട്ടിലുമായിരുന്നു. ഈ സമയത്ത് ജയചന്ദ്രൻ സ്വന്തം വീട്ടിലേക്ക് വിജയലക്ഷ്മിയെ വിളിച്ചു വരുത്തി. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ പിടിച്ച് ശക്തിയിൽ തള്ളി. തെറിച്ച് പോയ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണ് മരിച്ചുവെന്നാണ്…

Read More

വിജയലക്ഷ്മിയുടെ കൊലപാതകം ; കൃത്യം നടന്നത് നവംബർ ഏഴിന്, സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം മൃതദേഹം കുഴിച്ചിട്ടെന്ന് എഫ്ഐആർ

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ വിജയലക്ഷ്മിയെ ആലപ്പുഴ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ എഫ്ഐആറിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സംഭവത്തിൽ വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജയലക്ഷ്മിയെ നവംബര്‍ ഏഴിന് പുലര്‍ച്ചെയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. വിജയലക്ഷ്മി പ്രതിയുടെ സാന്നിധ്യത്തിൽ മറ്റൊരാളോട് ഫോണിൽ സംസാരിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നും എഫ്ഐആറിലുണ്ട്. പ്രതിയുടെ അമ്പലപ്പുഴ കരൂര്‍ ഉള്ള വീട്ടിൽ വെച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അവിടെ മൃതദേഹം കുഴിച്ചിട്ടു. മൃതദേഹം കുഴിച്ചിടുന്നതിന് മുമ്പ്…

Read More