കാട്ടാക്കട അശോകൻ വധക്കേസ്; 1 മുതൽ 5 വരെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. 1 മുതൽ 5 വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, 7, 10,12 പ്രതികൾക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ 8 പ്രതികളും ആർഎസ്എസ് പ്രവർത്തകരാണ്. ശംഭു, ശ്രീജിത്ത്, ഹരികുമാർ, ചന്ദ്രമോഹൻ, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികൾ. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013 ലാണ് സിപിഎം പ്രവർത്തകനായ അശോകനെ വീട്ടിൽ നിന്നും…

Read More

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ കോടതി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ കോടതി മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ അഭിഭാഷകൻ രാമൻ പിള്ളയാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ ഒന്നാം ക്ലാസ് സെഷൻസ് കോടതിയിലാണ് കേസ് നടക്കുന്നത്. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോടതിയിൽ കയറി വരാൻ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ കോടതി മാറ്റണമെന്നുമാണ് രാമൻപിള്ളയുടെ ആവശ്യം. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യം. ശ്രീരാം വെങ്കിട്ടരാമൻ നൽകിയ അപേക്ഷയിൽ…

Read More

പെരിയ ഇരട്ടക്കൊല കേസ്; മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കു‍ഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.  കേസിലെ 1 മുതൽ 8 വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ…

Read More

പെരിയ ഇരട്ടകൊല:ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി.വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി.കോടതി നിർദേശപ്രകാരമാണ് മാറ്റിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു.ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു. അതേസമയം നിയമ പോരാട്ടം തുടരാനാണ് കോൺഗ്രസിന്‍റേയേും സിപിഎമ്മിന്‍റേയും…

Read More

സിപിഎം കൊലവാൾ എന്ന് താഴെ വയ്‌ക്കും; പെരിയ ഇരട്ടക്കൊല കേസിൽ വിധിയിൽ പ്രതികരിച്ച് കെ.കെ രമ

കൊലവാൾ താഴെ വയ്‌ക്കാൻ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെകെ രമ എംഎൽഎ. പെരിയ ഇരട്ടക്കൊല കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം നൽകിയ വിധിയിൽ പ്രതികരിക്കുകയായിരുന്നു കെകെ രമ. ‘ഇരട്ട ജീവപര്യന്തം എത്ര വർഷമാണെന്ന് പറഞ്ഞിട്ടില്ല. 14 വർഷമാണെന്ന് പ്രതീക്ഷിക്കുന്നു. അതിലപ്പുറത്തേക്ക് കടുത്ത ശിക്ഷയുണ്ടോ എന്ന് അറിയേണ്ടിയിരിക്കുന്നു. ശിക്ഷ തൃപ്‌തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അവർ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ എംഎൽഎ ഉൾപ്പെടെ സിപിഎമ്മിലെ ഉന്നത നേതാക്കൾക്ക് ശിക്ഷ ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. അഞ്ച്…

Read More

ഷാൻ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് ഇവർ പിടിയിലായത്. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു. പിന്നാലെ ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.  എസ്ഡിപിഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ എസ് ഷാനിനെ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രെസിക്യൂഷൻ…

Read More

പെരിയ ഇരട്ടക്കൊലപാതകം; നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തി എടുക്കാതിരിക്കാൻ വധശിക്ഷ തന്നെ വേണമായിരുന്നു; രാഹുൽ മാങ്കൂട്ടത്തിൽ

പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ജീവിതകാലം മുഴുവൻ ജയിലിൽ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തിൽ നീതിയായിരിക്കാം, നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാൻ പ്രോത്സാഹനമാകാതിരിക്കാൻ വധശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ‘ഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും, മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂർവ്വങ്ങളിൽ അപൂർവ്വം തന്നെയാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തിൽ നീതിയായിരിക്കാം, എങ്കിലും വധശിക്ഷ…

Read More

പെരിയ ഇരട്ടക്കൊല; കോടതി വിധി സിപിഎം കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:സതീശൻ

പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. കടുത്ത ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചത്. പാർട്ടി കൊല നടത്തുന്നു, പ്രതികളെ സംരക്ഷിക്കുന്നു, കേസ് നടത്തുന്നുവെന്നതാണ് സ്ഥിതി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ കോൺഗ്രസ് നൽകും. പെരിയ ഇരട്ട കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ്. 10 പേരെ വെറുതെ വിട്ട നടപടിയിൽ അപ്പീൽ പോകും.സ്വന്തം ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാണ്…

Read More

പെരിയ ഇരട്ടക്കൊല കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്: പൂർണ തൃപ്തിയില്ലെന്ന് കുടുംബാംഗങ്ങൾ

പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സിബിഐ കോടതി വിധിക്ക് പിന്നാലെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും സ്മൃതി മണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍. വൈകാരിക രംഗങ്ങളാണ് സ്മൃതി മണ്ഡ‍പത്തിൽ അരങ്ങേറിയത്. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിധിയിൽ പൂര്‍ണ തൃപ്തിയില്ലെന്നും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. സ്മൃതി മണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തത്. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും സ്മൃതി മണ്ഡപത്തിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തി. പൊട്ടിക്കരഞ്ഞ മാതാപിതാക്കളെയും…

Read More

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; നാല് പ്രതികൾക്ക് 5 വർഷം തടവ്

പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിച്ച് സിബിഐ കോടതി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു. ഒന്നു മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവ് വിധിച്ചു. 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും സി.പി.ഐ.എം ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ എ പീതാംബരനും ഉദുമ മുൻ എംഎൽഎ കെ വി…

Read More