
നാളെ എട്ട് മണിവരെ ഡോക്ടർമാരുടെ പണിമുടക്ക്; ഐ.എം.എ ശക്തമായ പ്രതിഷേധത്തിലേക്ക്
കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ ശക്തമായ സമര പരിപാടികളുമായി ഡോക്ടർമാർ. 24 മണിക്കൂർ സമരപരിപാടികളാണ് ഐ.എം.എ. പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും സമരം. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ഐ.എം.എ. അറിയിച്ചു. അത്യാഹിത വിഭാഗം ഒഴികെ മുഴുവൻ ഡോക്ടർമാരും 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു. ഇതിന് ശേഷം തുടര്‍ സമരപരിപാടികള്‍ എങ്ങനെ വേണം എന്നതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ചേരുന്ന യോഗത്തിൽ വെച്ച് തീരുമാനിക്കും. കൂടുതൽ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ‘യുവ ഡോക്ടറുടെ കൊലപാതകത്തിൽ…