
അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു
അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹർജി കോടതി തള്ളി. മണ്ണാർക്കാട് എസ്‌സി – എസ്‌ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് നടപടി. ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീലിൽ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിയും. അപ്പീൽ ഹർജിയിൽ കോടതി പിന്നീട് വാദം കേൾക്കും. പ്രതികളെ 7 വർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. അപ്പീലിൽ വിധി വരുന്നത്…