തൃശൂരില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശ്ശൂർ കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനി ചന്ദ്രമതി(68)യാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ചന്ദ്രമതി ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

Read More

വണ്ടിപ്പെരിയാ‍ർ കേസ്; 100 ശതമാനവും ‘പ്രതി അർജുന്‍ തന്നെ, അപ്പീൽ നല്‍കും: പൊലീസ്

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടി.ഡി സുനില്‍ കുമാര്‍. അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് 100ശതമാനം ഉറപ്പിച്ച് പറയാനാകും. അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് തന്നെയാണ് 100 ശതമാനം നിഗമനവും. വിധിയിലെ മറ്റുകാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിധിക്കെതിരെ അപ്പീല്‍ നല്‍കും. സംഭവം നടന്ന അന്ന് രാത്രി തന്നെ ക്വാട്ടേഴ്സിലെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം സീല്‍ ചെയ്ത് സുരക്ഷിതമാക്കി. പിറ്റേ ദിവസം രാവിലെ എത്തി ഇന്‍ക്വസ്റ്റ്…

Read More

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതകം; പ്രതിയെ വെറുതെ വിട്ടു

വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന അതിവേഗ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയെ വെറുതെ വിട്ടു എന്ന് മാത്രമാണ് കോടതി പരാമർശം. 2021 ജൂൺ 30നാണ് സംഭവം നടന്നത്. പ്രതി അർജുൻ അയൽവാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോൾ ബോധരഹിതയായ പെൺകുട്ടിയെ പ്രതി കഴുത്തിൽ ഷാൾ മുറുക്കി ജനലിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.എന്നാൽ,…

Read More

രാജസ്ഥാനിൽ കർണിസേനാ അധ്യക്ഷൻ കൊല്ലപ്പെട്ട സംഭവം: പ്രതിഷേധം കനക്കുന്നു

രാജസ്ഥാനിൽ കർണിസേനാ ദേശീയ അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗാമെഡിയെ വെടിവെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബുധനാഴ്ച ബന്ദ് പ്രഖ്യാപിച്ചു. ഗോഗാമെഡിയുടെ അനുയായികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് തെരുവുകളിൽ പ്രതിഷേധം കനക്കുകയാണ്. പ്രതികളുടെ ഒളിത്താവളങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നും സമാധാനം നിലനിർത്താൻ അഭ്യർഥിച്ചതായും പോലീസ് മേധാവി ഉപേഷ് മിശ്ര പറഞ്ഞു. അതേസമയം, അധോലോക കുറ്റവാളികളായ ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയി എന്നിവരുടെ സംഘവുമായി ബന്ധമുള്ള രോഹിത് ഗൊദാര ഫെയിസ്ബുക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ചൊവ്വാഴ്ച സുഖ്‌ദേവിന്റെ…

Read More

മലയാളി വിദ്യാർഥിനിയെ യുവാവ് കഴുത്തുഞെരിച്ചുകൊന്നു; ദൃശ്യം വാട്സാപ്പ് സ്റ്റാറ്റസാക്കി, അറസ്റ്റ്

മലയാളി നഴ്‌സിങ് വിദ്യാർഥിനിയെ കാമുകൻ ചെന്നൈയിൽ ഹോട്ടൽമുറിയിൽ കഴുത്തുഞെരിച്ചു കൊന്നു. കൊല്ലുന്ന രംഗം മൊബൈലിൽ പകർത്തി യുവാവ് വാട്സാപ്പ് സ്റ്റാറ്റസാക്കി. കൊല്ലം തെന്മല ഊരുകുന്ന് കാമ്പുളിനിൽ വീട്ടിൽ ബദറുദ്ദീന്റെ മകൾ ഫൗസിയ (20) യാണ് മരിച്ചത്. ഫൗസിയയുടെ കാമുകൻ കൊല്ലം സ്വദേശി എം. ആഷിഖിനെ (20)അറസ്റ്റു ചെയ്തു. ചെന്നൈ ക്രോംപെട്ടിലെ ബാലാജി മെഡിക്കൽ കോളേജിൽ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിനിയാണ് ഫൗസിയ. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വെളളിയാഴ്ച ക്രോംപെട്ടിലെ ഹോട്ടലിൽ ആഷിഖ് ഫൗസിയക്കൊപ്പം മുറിയെടുത്തു. അവിടെവെച്ച് ഇരുവരും…

Read More

ഭാര്യക്ക് നേരെ ആസിഡ് ആക്രമണം, ജാമ്യത്തിലിറങ്ങി ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നു; യുവാവ് അറസ്റ്റിൽ

കോട്ടയം മാടപ്പള്ളിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. മാടപ്പള്ളി സ്വദേശി സനീഷ് ജോസഫ് ആണ് അറസ്റ്റിലായത്. ഭാര്യ അറയ്ക്കൽ വീട്ടിൽ ഷിജിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഷിജിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് സനീഷ് ജാമ്യത്തിലിറങ്ങിയത്. ഇന്നലെ വൈകീട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. ജാമ്യത്തിലിറങ്ങിയ സനീഷിനെ കാണാനെത്തിയതായിരുന്നു ഷിജി. ഇവിടെ വെച്ച് വാക്കുതർക്കമുണ്ടാവുകയും തർക്കം മൂത്ത് ഷിജി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് സനീഷ് കഴുത്തിൽ കുരുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ…

Read More

മകനെ കഴുത്തു ഞെരിച്ച് കൊന്ന കേസ്; അമ്മക്ക് ജീവപര്യന്തം തടവ്

ഒന്നര വയസ്സുള്ള സ്വന്തം മകൻ ആഷിനെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ ഇലപ്പള്ളി പാത്തിക്കപ്പാറയിൽ ജയ്‌സമ്മയ്ക്ക് (സുനിത–35) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തൊടുപുഴ ഫസ്റ്റ് അഡീഷനൽ ജഡ്ജി നിക്‌സൻ എം.ജോസഫാണു ശിക്ഷ വിധിച്ചത്. 2016 ഫെബ്രുവരി 16ന് ആയിരുന്നു സംഭവം.  മകനെ കൊന്നശേഷം കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. അയൽവാസിയായ വയോധിക തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ജയ്‌സമ്മയെ സംശയിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ജയ്സമ്മയുടെ ഭർത്താവ് വിൻസന്റിനെ പൊലീസ്…

Read More

മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; 4 പ്രതികൾക്ക് ജീവപര്യന്തം

മലയാളി ദൃശ്യമാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ (25) കൊല്ലപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്കാണു ജീവപര്യന്തം ശിക്ഷ. അഞ്ചാം പ്രതി അജയ് സേഥിക്ക് മൂന്നുവര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സാകേത് സെഷന്‍സ് കോടതിയിലെ അഡീഷനല്‍ ജഡ്ജി എസ്.രവീന്ദര്‍ കുമാര്‍ പാണ്ഡേയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ആദ്യ…

Read More

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസിൽ ഇരുകക്ഷികളുടെയും വാദം പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് വിധി പ്രസ്താവം. പരമാവധി വധശിക്ഷയോ, അതല്ലെങ്കിൽ ജീവപര്യന്തം തടവോ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആദ്യ നാല് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2008 സെപ്റ്റംബർ 30നാണ് സൗമ്യയെ പ്രതികൾ വെടിവച്ചുകൊന്നത്. സൗമ്യ കൊല്ലപ്പെട്ട് 15 വർഷങ്ങൾക്കുശേഷം ഒക്ടോബർ പതിനെട്ടിനാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. രവി കപൂർ,…

Read More

സൈനബ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാന്‍ എന്നിവരില്‍ നിന്നും സൈനബയുടെ സ്വര്‍ണം തട്ടിയെടുത്ത സംഘത്തിലുള്ള ആളാണ് ശരത്. ഗൂഡല്ലൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ശരത് പിടിയിലാകുന്നത്. ഇയാളില്‍ നിന്നും സൈനബയുടെ മാല ഉള്‍പ്പെടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ സൈനബയില്‍ നിന്ന് തട്ടിയെടുത്ത…

Read More