മധു കൊലക്കേസ്; 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി, ശിക്ഷാ വിധി നാളെ

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി. ഇവർക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിനഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാർ,…

Read More

നെടുമങ്ങാട് സൂര്യഗായത്രിയെ കുത്തിക്കൊന്ന കേസ്; പ്രതി അരുൺ കുറ്റക്കാരൻ

നെടുമങ്ങാട് കരുപ്പൂർ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സൂര്യഗായത്രിയെ പേയാട് സ്വദേശി അരുൺ വീട്ടിൽക്കയറി കുത്തിക്കൊന്നെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. വിവാഹാഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ കൺമുൻപിൽ വച്ചായിരുന്നു ആക്രമണം. ഇരുപതുകാരിയായ സൂര്യഗായത്രിയെ മാതാപിതാക്കളുടെ…

Read More

ഭർത്താവിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയ സംഭവം; ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്

ഭർത്താവിനെ സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്. വേങ്ങര – കോട്ടയ്ക്കൽ റോഡിലെ യാറംപടിയിലെ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി സൻജിത് പാസ്വാനെ (33) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ ബിഹാർ സ്വദേശി പുനംദേവി (30) റിമാൻഡിലാണ്. കാമുകനുമൊത്ത് ജീവിക്കാനായാണ് കൊലപാതകമെന്ന മൊഴി അന്വേഷിക്കാനാണ് പട്‌ന സ്വദേശിയെ ചോദ്യം ചെയ്യുന്നത്. പുനംദേവിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡിവൈഎസ്പി അബ്ദുൽ ബഷീർ പറഞ്ഞു. ജനുവരി 31ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുത്ത…

Read More

അട്ടപ്പാടി മധു വധക്കേസ്; 24 പേർ കൂറ്മാറി

അട്ടപ്പാടി മധു വധക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ആകെയുള്ള 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതിൽ 24 പേർ കൂറ്മാറി. 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. രണ്ട് പേർ മരണപ്പെട്ടു. 77 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 122 സാക്ഷികളുടെ ലിസ്റ്റാണ് കുറ്റപത്രത്തോടൊപ്പം നൽകിയിരുന്നത്. ഇതിനു പുറമേ അഞ്ച് സാക്ഷികളെ കൂടി ഉൾപ്പെടുത്തുകയായിരുന്നു. മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മണ്ണാർക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മുൻ മജിസ്ട്രേറ്റ്, മധുവിന്റെ ജാതി സർട്ടിഫിക്കറ്റ് പുതുതായി നൽകിയ അട്ടപ്പാടി തഹസിൽദാർ,…

Read More

കോഴിക്കോട് അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം: പ്രതി പിടിയിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ റോഡിനടുത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. ബംഗാൾ സ്വദേശി സാബക്ക് ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഞായറാഴ്ച രാത്രിയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയാണ് കേസിലെ പ്രതി. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. സാബക്കിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് പിന്നിൽ ഭാരമുള്ള വസ്തുകൊണ്ടുള്ള അടിയേറ്റാണ് മരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പുഷ്പ ജംങ്ഷനിലെ തയ്യൽ കടയിലെ തൊഴിലാളിയായിരുന്ന സാബക്കിന്റെ മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. മൃതദേഹത്തിനു സമീപം ചെങ്കല്ലുകൾ…

Read More

സിദ്ധു മൂസേവാലയുടെ കൊലപാതകം; ഗായികയെ ചോദ്യം ചെയ്ത് എൻഐഎ

പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊലക്കേസിൽ പിന്നണി ഗായിക അഫ്‌സാന ഖാനെ എൻഐഎ ചോദ്യം ചെയ്തു. അഫ്‌സാനയെ അഞ്ച് മണിക്കൂറാണ് എൻഐഎ ചോദ്യം ചെയ്തത്. തന്റെ സഹോദരനായാണ് സിദ്ധുമൂസേവാലയെ കണക്കാക്കുന്നതെന്നാണ് അഫ്സാന പറഞ്ഞിരുന്നത്. സിദ്ധുവുമായി ഏറെ അടുപ്പവും ഗായികക്ക് ഉണ്ടായിരുന്നു. കൊലപാതക്കേസിൽ ഉൾപ്പെട്ട ഗുണ്ടാസംഘങ്ങളെ കുറിച്ച് അഫ്സാനയിൽ നിന്ന് വിവരം ലഭിച്ചതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു. മൂസേവാലയുടെ കൊലപാതകത്തിൽ അഫ്സാന ഖാന് പങ്കുണ്ടെന്നാണ് എൻഐഎ സംശയിക്കുന്നത്. അടുത്തിടെ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എൻഐഎ നടത്തിയ രണ്ടാം ഘട്ട റെയിഡിൽ…

Read More

പ്രണയം ‘നോ’ കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ്: ആര്യ രാജേന്ദ്രന്‍

കണ്ണൂർ പാനൂരിൽ യുവാവിന്‍റെ പ്രണയപ്പകയില്‍ ജീവന്‍ നഷ്ടമായ വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. അവൾ ആക്രമിക്കപെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ പതിന്മടങ്ങു വേദന അതിന് മുൻപുള്ള ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ടാകും. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവർ തിരിച്ചറിയുകയെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ. പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ…

Read More

മധു കൊലക്കേസ്: റിമാൻഡിലായ പ്രതികൾക്ക് ജാമ്യം

മധു കൊലക്കേസിൽ റിമാൻഡിലുള്ള പതിനൊന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ പരാതിയെ തുടര്‍ന്നാണ് ഇവരെ നേരത്തെ കോടതി റിമാൻഡ് ചെയ്തത്. കര്‍ശന ഉപാധികളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്.  എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാവണം, മധുവിൻ്റെ അമ്മ, സഹോദരി തുടങ്ങി ഒരു ബന്ധുകളേയും കാണാൻ പാടില്ല, രാജ്യം വിട്ടു പോകരുത്, ഇതിനോടം വിസ്തരിച്ച സാക്ഷികളെയോ ഇനി വിസ്തരിക്കാനുള്ള സാക്ഷികളെയോ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും മണ്ണാര്‍ക്കാട് എസ്.സി – എസ്.ടി കോടതിയുടെ…

Read More

മധു കൊലക്കേസ്: റിമാൻഡിലായ പ്രതികൾക്ക് ജാമ്യം

മധു കൊലക്കേസിൽ റിമാൻഡിലുള്ള പതിനൊന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ പരാതിയെ തുടര്‍ന്നാണ് ഇവരെ നേരത്തെ കോടതി റിമാൻഡ് ചെയ്തത്. കര്‍ശന ഉപാധികളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്.  എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാവണം, മധുവിൻ്റെ അമ്മ, സഹോദരി തുടങ്ങി ഒരു ബന്ധുകളേയും കാണാൻ പാടില്ല, രാജ്യം വിട്ടു പോകരുത്, ഇതിനോടം വിസ്തരിച്ച സാക്ഷികളെയോ ഇനി വിസ്തരിക്കാനുള്ള സാക്ഷികളെയോ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും മണ്ണാര്‍ക്കാട് എസ്.സി – എസ്.ടി കോടതിയുടെ…

Read More

എൽദോസിനെതിരെ കൂടുതൽ തെളിവുകൾ; വധശ്രമത്തിനും കേസ്

ബലാത്സംഗക്കേസിന് പുറമേ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകൾ കൂടി ചുമത്തി. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി. പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് മൊഴി. വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട് . അതേസമയം എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ യുവതി…

Read More