പബ്ലിക് പ്രോസിക്യൂട്ടറില്ല ; കൊടിഞ്ഞി ഫൈസൽ വധക്കേസ് വീണ്ടും മാറ്റി വച്ചു

കൊടിഞ്ഞി ഫൈസൽ വധക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നതിനെ തുടർന്ന് കേസ് വീണ്ടും മാറ്റിവെച്ചു. സമാന വിഷയത്തെ തുടർന്ന് കേസ് കഴിഞ്ഞ തവണയും മാറ്റി വെച്ചിരുന്നു. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഫൈസലിന്റെ ഭാര്യ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. പി.കുമാരൻ കുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആഗസ്റ്റ് 23 ലേക്കാണ് കേസ് വീണ്ടും മാറ്റിയത്. ഇസ്ലാം മതം സ്വീകരിച്ചതിൻറെ പേരിലാണ് ഫൈസൽ എന്ന അനിൽകുമാർ കൊലപ്പെട്ടത്. തിരൂരിലെ ആർ.എസ്.എ,സ് പ്രാദേശിക നേതാവ് മഠത്തിൽ നാരയണൻറെ നിർദ്ദേശ…

Read More

ചട്ടം മറികടന്ന് ശിക്ഷായിളവ്; ടി.പി. വധക്കേസിലെ പ്രതികളടക്കം കണ്ണൂരിൽ തയ്യാറാക്കിയത് 56 പേരുടെ പട്ടിക

ശിക്ഷയിളവിനു മുന്നോടിയായി ജയിൽ സൂപ്രണ്ട് പോലീസിനു കത്തുനൽകിയത് 56 പ്രതികളെക്കുറിച്ചുള്ള റിപ്പോർട്ടാവശ്യപ്പെട്ട്. കേന്ദ്രസർക്കാരിന്റെ ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായി തടവുകാർക്ക് പ്രത്യേകയിളവ് അനുവദിക്കാൻ നിർദേശമുണ്ടായിരുന്നു. ഇതുപ്രകാരമാണ് കണ്ണൂരിൽ 56 പേരുടെ പട്ടിക തയ്യാറാക്കിയത്. ഇക്കൂട്ടത്തിലാണ് 20 വർഷം തടവിനുശിക്ഷിക്കപ്പെട്ട ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാല്, അഞ്ച്, ആറ് പ്രതികളും ഉൾപ്പെട്ടത്. പ്രതികളുടെ സ്വഭാവചരിത്രം, പുറത്തിറങ്ങിയാൽ ക്രമസമാധാനപ്രശ്നങ്ങളുണ്ടാവുമോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് റിപ്പോർട്ടിൽ നൽകേണ്ടത്. ടി.പി. കേസ് പ്രതികൾ പട്ടികയിൽ ഉൾപ്പെട്ടത് സൂപ്രണ്ടിനുപറ്റിയ പിശകാണെന്ന് സംഭവം വിവാദമായപ്പോൾ വിശദീകരിച്ച…

Read More

ഡോ. വന്ദനദാസ് കൊലപാതകം; വിചാരണയ്ക്ക് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്

കൊട്ടാരക്കര ആശുപത്രിയിൽ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് താൽക്കാലിക വിലക്കുമായി ഹൈക്കോടതി. പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് കോടതി തടഞ്ഞു. കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വിടുതൽ ഹർജി തള്ളിയതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ്. പ്രതി സന്ദീപിൻറെ വിടുതൽ ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ്…

Read More

കൊല്ലാൻ നിർദേശം നൽകിയത് പവിത്ര; ദർശന്റെ വാട്സാപ്പിൽ സന്ദേശങ്ങളെത്തി, കൂടുതൽവിവരങ്ങൾ

കന്നഡ സിനിമ നടൻ ദർശൻ തൂഗുദീപ ഉൾപ്പെട്ട കൊലക്കേസുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾ പുറത്ത്. ദർശന്റെ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്താൻ നിർദേശം നൽകിയത് ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പോലീസ് പറഞ്ഞു. രേണുകാസ്വാമി അശ്ലീലകമന്റുകൾ ആവർത്തിച്ചതോടെ ഇയാളോട് പ്രതികാരം ചെയ്യണമെന്ന് ദർശനോട് ആവശ്യപ്പെട്ടത് പവിത്ര ഗൗഡയായിരുന്നു. ഇതിനായി ദർശനെ നിർബന്ധിക്കുകയുംചെയ്തു. തുടർന്നാണ് ദർശൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ പവിത്ര ഗൗഡയെയാണ് പോലീസ് ഒന്നാംപ്രതിയാക്കിയിരിക്കുന്നത്. നടിയുടെ…

Read More

യുവാവിന്റെ കൊലപാതകം; കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റില്‍

ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍. ബെംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. ദര്‍ശനെ കൂടാതെ കേസുമായി ബന്ധപ്പെട്ട 10 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂൺ 8നാണ് രേണുക കൊല്ലപ്പെടുന്നത്. പിറ്റേദിവസം കാമാക്ഷിപാളയക്ക് സമീപമുള്ള അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തി.ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തെരുവ് നായകള്‍ അഴുക്കുചാലിൽ…

Read More

ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസ് ; അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബൈയിൽ ഹോട്ടൽ ഉടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2001 ലാണ് ഗുണ്ടാപിരിവ് നൽകാതിരുന്നതിന് ഛോട്ടാ രാജൻ ഗ്യാങ് ജയ ഷെട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയത്. കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഛോട്ടാ രാജൻ വിചാരണ തടവുകാരനായി ഇപ്പോൾ ഡൽഹി തിഹാർ ജയിലിലാണ്. സെൻട്രൽ മുംബൈയിലെ ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയായിരുന്നു…

Read More

ഡോ. വന്ദന ദാസ് കൊലക്കേസ്; സന്ദീപിൻറെ വിടുതൽ ഹർജി കോടതി തള്ളി

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി കോടതി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ ആവശ്യം. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി…

Read More

പാനൂർ വിഷ്ണുപ്രിയ വധക്കേസ്; ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി ഈ മാസം 13 ന്

പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. ശിക്ഷാ വിധി ഈ മാസം 13 ന് വിധിക്കും. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. യുവതിയുടെ മുൻ സുഹൃത്താണ് ശ്യാംജിത്ത്. ഇയാൾ യുവതിയുടെ വീട്ടിലേക്ക് കയറിവരുന്ന വീഡിയോ ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് ശ്യാം ജിത്തിനോട് കോടതി ചോദിച്ചിരുന്നു. അൽപ സമയം മിണ്ടാതിരുന്ന പ്രതി, താൻ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു. 2022 ഒക്ടോബർ 22നാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക്…

Read More

വിഷ്ണുപ്രിയ കൊലക്കേസ്; ഇന്ന് വിധിയില്ല, വെള്ളിയാഴ്ചത്തേക്ക് മാറ്റി

പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുൻസുഹൃത്ത് മാനന്തേരി താഴെക്കളത്തിൽ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബർ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി….

Read More

എറണാകുളത്തെ ഗുണ്ടാ തലവനെ കൊലപ്പെടുത്തിയ കേസ് ; രണ്ട് പ്രതികൾ കൂടി കസ്റ്റഡിയിൽ

എറണാകുളം ചെങ്ങമനാട് ഗുണ്ടാത്തലവന്റെ കൊലപാതകത്തിൽ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.കുറുമശ്ശേരി സ്വദേശികളായ സതീഷ്, സിന്റോ എന്നിവയാണ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ടുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിതിൻ, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്. തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമൻ ആണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. ഗില്ലാപ്പി ബിനോയ് വധക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു. കുറുമശ്ശേരി സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് വിനു വിക്രമനെ കൊലപ്പെടുത്തിയത്. റോഡിൽ വച്ച്…

Read More