തിരുനെൽവേലിയിൽ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച കേസ്; ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

തിരുനെൽവേലിയിൽ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആറു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. തിരുനൽവേലി തലയൂത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണവേണിയെ കൊല്ലാൻ ശ്രമിച്ച സുബ്രഹ്മണ്യൻ (60), സുൽത്താൻ മൊയ്തീൻ (59), ജേക്കബ് (33), കാർത്തിക് (34), വിജയ രാമമൂർത്തി (34), പ്രവീൺരാജ് (32) എന്നിവർക്കാണ് തിരുനെൽവേലി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. എല്ലാവരും 1.3 ലക്ഷം രൂപ പിഴയും നൽകണം. പിഴത്തുക കൃഷ്ണവേണിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. പുറമ്പോക്ക് ഭൂമിയിൽ പൊതുശൗചാലയം…

Read More

ഇ.പി. ജയരാജൻ വധശ്രമക്കേസ്; കെ. സുധാകരനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാനം

ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പിക്കെതിരേ കേരളം സുപ്രീംകോടതിയിൽ. കേസിൽ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം അപ്പീൽ സമർപ്പിച്ചത്. ഇ.പി. ജയരാജൻ വധശ്രമക്കേസിൽ ഗൂഢാലോചനാ കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, സുധാകരനെതിരേ തെളിവുകൾ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. അതേസമയം, അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നു. ആന്ധ്രാപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പേർ മാത്രമാണ് വിചാരണ നേരിട്ടത്. ഗൂഢാലോചനയിൽ…

Read More

ഇടുക്കിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി, അയല്‍വാസി പിടിയില്‍

ഉടുമ്പന്‍ചോലയില്‍ അയല്‍വാസിയായ സ്ത്രീയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഉടുമ്പന്‍ചോല പാറയ്ക്കല്‍ ഷീലയെയാണ് അയല്‍വാസിയായ ശശി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ ഉടുമ്പന്‍ചോല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ഷീലയുടെ വീട്ടില്‍ ശശി അതിക്രമിച്ച് കയറുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ ശശി വീടിനകത്ത് കയറി വാതില്‍ അടച്ചിരുന്നു. പിന്നീട് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊലീസ് എത്തിയാണ് ഷീലയെയും ശശിയെയും പുറത്തെത്തിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീലയെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍…

Read More

മണിമലയിൽ ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം മണിമലയിൽ മധ്യവയസ്‌കനെയും ഭാര്യയെയും തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടശ്ശേരിക്കര പരുത്തിക്കാവ് മതുരംകോട്ട് വീട്ടിൽ എം.ഒ. വിനീത്കുമാർ (കണ്ണൻ -27), വടശ്ശേരിക്കര പരുത്തിക്കാവ് കൊട്ടുപ്പള്ളിൽ വീട്ടിൽ കെ.പി. ബിജോയി (38) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് നവംബർ 30ന് മണിമല പഴയിടം സ്വദേശിയായ മധ്യവയസ്‌കനും ഭാര്യയും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നിലക്കത്താനം-പാമ്പേപ്പടി റോഡിൽ വാഹനം തടഞ്ഞ സംഘം വടിവാൾകൊണ്ട്…

Read More

കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കോട്ടയം രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ ആണ് സ്‌കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. 13ഉം പത്തും ഏഴും വയസ്സുള്ള പെൺകുട്ടികളെയാണ് പിതാവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. ഇളയ പെൺകുട്ടിയായ ഏഴു വയസുകാരിയുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. മൂന്ന് പെൺകുട്ടികളെയും കോട്ടയം മെഡിക്കൽ കോളേജ്…

Read More

നഴ്‌സ് വേഷത്തിലെത്തി കൊലപാതകശ്രമം; അരുണിനൊപ്പം ജീവിക്കാനാണ് കൊലപാതകത്തിന് ശ്രമിച്ചതെന്ന് പ്രതി അനുഷ

പത്തനംതിട്ട പരുമല ആശുപത്രിയിലെ കൊലപാതകശ്രമക്കേസിൽ പ്രതി അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 11 മണിയോടെ തിരുവല്ല കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. സ്‌നേഹയെ കൊലപ്പെടുത്തി സ്‌നേഹയുടെ ഭർത്താവ് അരുണിനൊപ്പം ജീവിക്കാനാണ് കൊലക്ക് ശ്രമിച്ചതെന്ന് അനുഷ മൊഴി നൽകി അനുഷയും അരുണും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പൊലീസിന് ലഭിച്ചു. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്. അനുഷ സ്‌നേഹക്ക് മൂന്ന് തവണ ഇഞ്ചക്ഷൻ നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൃത്യമായ ഗൂഢാലോചനയോടെയാണ് അനുഷ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അരുണിന്റെ സഹപാഠിയുടെ…

Read More

ചന്ദ്രശേഖര്‍ ആസാദ് വധശ്രമ കേസ്; പ്രതികളെന്ന് സംശയിക്കുന്ന നാല് പേര്‍ പിടിയില്‍

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വധശ്രമ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന നാല് പേര്‍ പിടിയില്‍. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനുള്ള അടയാളങ്ങളെല്ലാം ചന്ദ്രശേഖര്‍ ആസാദിന്റെ അനുയായികള്‍ പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അതേസമയം, സഹറണ്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ ഐ.സി.യുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആസാദ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഇന്ന് ആശുപത്രി വിട്ടേക്കും. അക്രമത്തിന് പിന്നാലെ സമാധാനം പാലിക്കണമെന്ന ആഹ്വാനവുമായി ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. അണികള്‍ക്ക് നല്‍കിയ…

Read More

നടുറോഡിൽ ആക്രമിച്ച സംഭവം; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം നീറമൺകരയിൽ നടുറോഡിൽ സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കൃഷി വകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ മർദിച്ച സംഭവത്തിലാണ് പ്രതികളായ അഷ്‌കറിനും സഹോദരൻ അനീഷിനും എതിരെ കരമന പൊലീസ് വധശ്രമത്തിന് കേസെടുത്തത്. മർദ്ദനത്തിന് ഇരയായ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ പ്രദീപ് പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ വീഴ്ച വരുത്തിയ എസ്‌ഐയ്ക്കും എഎസ്‌ഐയ്ക്കുമെതിരെ ഇന്നലെ നടപടി എടുത്തിരുന്നു. ഇന്നലെ രാത്രിയാണ് പ്രദീപിനെ മർദിച്ച അഷ്‌കറിനെയും സഹോദരൻ അനീഷിനെയും കരമന പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് പോലീസ്…

Read More