സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍: കെ മുരളീധരൻ

മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കണ്ണീരൊഴുക്കേണ്ടെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ആര്‍ജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെ. മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്. മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണ്. 53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. കെ സുധാകരന്റേത് മുഴുവൻ വാക്യമാണെങ്കിൽ തമിഴ് ഭാഷയിൽ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കിൽ മൈ ഡിയര്‍…

Read More

മുമ്പ് കെ. കരുണാകരനെയായിരുന്നെങ്കിൽ ഇപ്പോൾ സതീശനാണ് ലക്ഷ്യം; കെ മുരളീധരൻ

താരിഖ് അൻവർ കേരളത്തിലെത്തുന്നത് പാർട്ടിപ്രശ്നം പരിഹരിക്കാനല്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അദ്ദേഹം സംസ്ഥാനത്തെത്തുന്നത് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാമ്പുകളിൽ പങ്കെടുക്കാനാണെന്നും മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതിൽ ഹൈക്കമാൻഡ് ഇടപെടുമെന്ന് മുരളീധരൻ പറഞ്ഞു. താരിഖ് അൻവർ വരുന്നത് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാമ്പുകളിൽ പങ്കെടുക്കാനാണെന്ന് നേരത്തെ അറിയിച്ചിരുന്നു. പാർട്ടിയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചയുണ്ടാകാം. കോൺഗ്രസ് അധ്യക്ഷന്റെ നിർദേശങ്ങളാണ് താരിഖ് അൻവർ പാലിക്കുക. ജനങ്ങൾ യു.ഡി.എഫിനെ വിജയിപ്പിക്കാൻ തയ്യാറെടുത്ത് നിൽക്കുകയാണ്. അവർക്ക്…

Read More

മുഖ്യമന്ത്രിയെ പരിഹസിച്ച്  മുരളീധരൻ

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനാൽ ജനം പുറത്ത് ഇറങ്ങിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥയാണെന്ന് പരിഹസിച്ച് കെ മുരളീധരൻ. കെ കരുണാകരൻ പൈലറ്റ് വാഹനം ഉപയോഗിച്ചപ്പോൾ പുകിലുണ്ടാക്കിയവരാണ് വാഹന വ്യുഹത്തിന് നടുക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ ആരും ഇതുവരെ എത്തിയിട്ടില്ലെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. മത്സരം ദോഷമുണ്ടാക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. മത്സരം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. മത്സരത്തിന്റെ പേരിൽ തർക്കത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ഷുഹൈബ് വധക്കേസ് ഒതുക്കാൻ അനുവദിക്കില്ലെന്ന്…

Read More