
പുരുഷനോ കരടിയോ?, കാട്ടിൽ അകപ്പെട്ടാൽ ആരുടെ കൂടെയാണ് കൂടുതൽ താല്പര്യം?; തമാശയല്ലെന്ന് മുരളി തുമ്മാരുകുടി
കരടിയെയാണോ പുരുഷനെയാണോ സ്ത്രീകൾ കൂടുതൽ ഭയപ്പെടുന്നത്? കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ‘നിങ്ങൾ ഒരു വനത്തിൽ ഒറ്റക്ക് അകപ്പെട്ടാൽ ഒരു പുരുഷനോടൊപ്പം ആകുന്നതാണോ കരടിയോടൊപ്പം ആകുന്നതാണോ നിങ്ങൾക്ക് കൂടുതൽ താല്പര്യം (സുരക്ഷിതം)?’ എന്നാണ് ഒരാൾ സ്ത്രീകളോട് ചോദിക്കുന്നത്. 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണിത്. ഏഴിൽ ആറ് സ്ത്രീകളും കരടിയെന്നാണ് മറുപടി പറഞ്ഞത്. കരടി എപ്പോഴും ആക്രമിക്കില്ല എന്നും ചില ആണുങ്ങൾ വല്ലാതെ പേടിപ്പെടുത്തുന്നുവെന്നും ഒക്കെയാണ് അവർ കാരണമായി പറഞ്ഞത്. നിരവധി ഇൻഫ്‌ലുവൻസർമാരും സോഷ്യൽ മീഡിയ…