
അർജുന അവാർഡ് പുരസ്കാരം; മുഹമ്മദ് ഷമിയും മുരളീ ശ്രീശങ്കറും പട്ടികയിൽ
ഈ വർഷത്തെ അർജുന അവാർഡ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലോങ്ജമ്പ് താരം മുരളീ ശ്രീശങ്കറാണ് പട്ടികയിൽ ഉൾപ്പെട്ട ഏക മലയാളി. രാജ്യത്തെ പരമോന്നത കായിക പുരസ്കരമായ മേജർ ധ്യാൻചന്ദ് പുരസ്കാരത്തിന് ബാഡ്മിന്റൺ ജോഡികളായ സ്വാതിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനാണ് നാമനിർദ്ദേശം. അർജുന അവാർഡ് പട്ടികയിൽ ഉൾപ്പെട്ടവർ: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി…