
‘ആരെയും കൂസാത്ത ഭാവം, കൃത്യമായ രാഷ്ട്രീയം; പാർലമെന്റിലെ യുവതുർക്കികൾ’; തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള എം പി മാരെക്കുറിച്ച് മുരളി തുമ്മാരുകുടി
കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡം ജയസാദ്ധ്യത മാത്രമാണെന്ന് മുരളി തുമ്മാരുകുടി. ജയിച്ചവർ പാർലമെന്റിൽ എന്ത് ചെയ്യുന്നു എന്നതൊന്നും കേരളത്തിലെ പാർട്ടികൾക്ക് പ്രസക്തമല്ല. എന്നാൽ, തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള എം പി മാരുടെ പ്രകടനം കാണുമ്പോൾ അസൂയ വരുന്നു എന്നാണ് തുമ്മാരുകുടി പറയുന്നത്. ഒന്നാം തവണ ജയിച്ചു വരുന്ന എം പി മാരുടെ ഒന്നാമത്തെ പ്രസംഗങ്ങൾ പോലും കത്തിക്കയറുന്നതാണ്. സാധാരണ സ്പീക്കർ എന്തെങ്കിലും പറഞ്ഞാൽ ഒഴുക്ക് തടസപ്പെടും. ഇവരാകട്ടെ ഇരട്ടി വീറോടെ പറയുന്നു എന്ന് മാത്രമല്ല സ്പീക്കറെ തന്നെ…