മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ; വ്യാപകമായി കൃഷി നശിപ്പിച്ചു

ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയെത്തി. ഇന്നലെ രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തി കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ആളുകൾ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ പടയപ്പ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങി. അതേ സമയം പടയപ്പ ജനവാസ മേഖലയിൽ നിരന്തരം ഇറങ്ങുമ്പോഴും ആനയെ നിരീക്ഷിക്കാൻ വനം വകുപ്പ് നിയോഗിച്ച ആർ.ആർ ടി സംഘത്തിൻറെ സേവനം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം….

Read More

കാട്ടാനയുടെ ആക്രമണം; മൂന്നാറിൽ രണ്ട് പേർക്ക് പരിക്ക്, സ്ത്രീയുടെ നില ഗുരുതരം

കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാറിൽ രണ്ടുപേർക്ക് പരിക്ക്. രാജീവ് ഗാന്ധി നഗർ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അഴകമ്മയുടെ നില ഗുരുതരമാണ്. നിലവിൽ ഇരുവരും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഴകമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. മൂന്നാർ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. പ്ലാന്റിലെ തൊഴിലാളികളാണ് അഴകമ്മയും ശേഖറും. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ ആയിരുന്നു സംഭവം. തൊഴിലാളികൾ പ്ലാന്റിൽ ജോലിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവേശന…

Read More

മൂന്നാർ ചൊക്രമുടിയിൽ കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിൽ; അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്

മൂന്നാർ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം ശരിവച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് കണ്ടെത്തിയതായാണ് അതിൽ പറയുന്നത്. സർക്കാർ ഭൂമിയിൽ പട്ടയം കിട്ടിയെന്ന് കാണിച്ചായിരുന്നു ഭൂമി കയ്യേറിയതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും എന്നാണ് കണ്ടെത്തൽ. കയ്യേറ്റം പൂർണമായി ഒഴിപ്പിച്ച് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. അനധികൃത നിർമാണം നടത്തിയവർ, കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. പുറമ്പോക്ക് ഭൂമിക്ക് ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫിസറുടെ…

Read More

മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി എത്രയെന്ന് അറിയിക്കണം; സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം

മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി എത്രയാണെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ വനം പരിസ്ഥിതി കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം ലഭിച്ച ശേഷം ഏലം കുത്തകപാട്ട ഭൂമി വിഷയത്തിൽ എന്ത് ഇടപെടൽ നടത്തണമെന്ന് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഏലം കുത്തകപാട്ട ഭൂമി സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് ഔദ്യോഗിക രേഖകളിൽ ഉള്ളത് എന്ന് അമിക്കസ്‌ക്യുറിയും സീനിയർ അഭിഭാഷകനുമായ കെ. പരമേശ്വർ സുപ്രീം…

Read More

അപകടയാത്ര; കാറിന്‍റെ ഡോറിലിരുന്ന് അഭ്യാസം: വാഹനം പിടികൂടി മോട്ടോർവാഹന വകുപ്പ്

മൂന്നാർ ​ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർവാഹനവകുപ്പ് പിടികൂടി. കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ അഭ്യാസം. രാവിലെ 7.45 ഓടുകൂടി ഗ്യാപ്പ് റോഡ് പെരിയക്കനാൽ ഭാഗത്തായിരുന്നു സംഭവം. തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.  ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്.  ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ ഉടൻ തന്നെ ആർടിഒ…

Read More

കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; മൂന്നാറിൽ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു

മൂന്നാറിൽ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു. മൂന്നാർ ടൗണിൽ പ്രവർത്തിക്കുന്ന അൽ ബുഹാരി ഹോട്ടൽ, തങ്കം ഇൻ റിസോർട്ട് എന്നിവയാണ്  ആരോഗ്യ വകുപ്പ് അടപ്പിച്ചത്. നല്ലതണ്ണിയാറിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തി. പ്രദേശവാസികള്‍ നൽകിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും സമീപിച്ചത്. റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടങ്ങളുടെ പിൻഭാഗത്തുള്ള നല്ലതണ്ണിയാറിലേക്കാണ് മാലിന്യം ഒഴുക്കിയത്. പരിശോധനയിൽ…

Read More

13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്‍റെയും ധന്യയുടെയും മകൾ ദക്ഷിണയാണ് ജൂൺ 12ന് മരിച്ചത്. പരിശോധനഫലം വന്നപ്പോഴാണ് കുട്ടിക്ക് അപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. തലവേദനയും ഛർദിയും കാരണമാണ് കൂട്ടി ചികിത്സ തേടിയത്. ആദ്യം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. പിന്നീട് ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിൽ നിന്ന് കുട്ടി മൂന്നാറിലേക്ക് വിനോദയാത്ര…

Read More

‘മൂന്നാർ കയ്യേറ്റത്തിൽ ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടിയെടുത്തു?’; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. വ്യാജ പട്ടയങ്ങൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്തുനടപടി എടുത്തെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. അതേസമയം കേസിൽ സിബിഐയെ കക്ഷി ചേർക്കുമെന്നും കോടതി വ്യക്തമാക്കി. വ്യാജ പട്ടയങ്ങൾക്ക് പിന്നിൽ ഉദ്യോഗസ്ഥ- മാഫിയ സംഘമുണ്ടെന്നും വലിയ അഴിമതി നടന്നിട്ടുണ്ടെങ്കിലും കേസുകളിൽ ഒന്നിലും അഴിമതി നിരോധന പ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നും കോടതി പറഞ്ഞു. പല ഭൂമി കയ്യേറ്റ കേസുകളിലും സർക്കാരിന് തിരിച്ചടി ഉണ്ടായിട്ടും അതിൽ അപ്പീൽ പോലും നൽകാതെ സർക്കാർ മുന്നോട്ടുപോകുകയാണെന്നും…

Read More

മൂന്നാറിൽ പടയപ്പയുടെ പാരാക്രമം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

മൂന്നാറിൽ യാത്രക്കാർക്ക് നേരെ പഞ്ഞടുത്ത് പടയപ്പ. ഇടുക്കി കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങൾ തടഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളർ ഓടി രക്ഷപ്പെട്ടു. മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പൻ തടഞ്ഞത്. ശേഷം റോഡിനു നടുവിൽ നിലയുറപ്പിച്ചു. ഈ തക്കം നോക്കി രണ്ട് വാഹനങ്ങളിൽ നിന്നും ആളുകൾ പുറത്തിറങ്ങി. പെട്ടെന്ന് ആന വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു. എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മദപ്പാട് സമയത്തും പടയപ്പ വാഹനങ്ങൾക്ക്…

Read More

ഇതാണ് സ്വർഗം…വട്ടവടയിലേക്കു വരൂ…

ഹരിതസാന്ദ്രമായ മലഞ്ചെരിവുകളും താഴ്വാരങ്ങളും കാലാവസ്ഥയുമാണ് ഇടുക്കിയുടെ സൗന്ദര്യം. വിദേശ-ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറിനോടു ചേർന്നുള്ള വട്ടവട പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രദേശമാണ്. പച്ചക്കറിയും പഴങ്ങളും ഈ ഗ്രാമത്തിൽ ധാരാളമായി കൃഷി ചെയ്യുന്നു. മൂന്നാറിൽനിന്ന് 44 കിലോമീറ്റർ ദൂരെ തമിഴ്‌നാടിനോടു ചേർന്നുകിടക്കുന്ന അതിർത്തിഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്. സമുദ്രനിരപ്പിൽനിന്ന് 6,000 അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമെന്ന പ്രത്യേകതയും വട്ടവടയ്ക്കുണ്ട്. വർണങ്ങൾ വാരിവിതറിയപോലെ കാടിനോടിടചേർന്ന കൃഷിയിടങ്ങൾ ദൂരക്കാഴ്ചയിൽ മനോഹരമായ പെയിൻറിംഗുകൾ പോലെ തോന്നും. യൂക്കാലിപ്റ്റസ്,…

Read More