പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധത ; അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഗാഫ് മരങ്ങൾ വച്ചുപിടിപ്പിച്ചു

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി എ​ണ്ണാ​യി​ര​ത്തി​ലേ​റെ ഗാ​ഫ് മ​ര​ങ്ങ​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ചു. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്​​തൂം ആ​രം​ഭി​ച്ച ‘പ്ലാ​ന്റ് യു.​എ.​ഇ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. 2024ൽ 8467 ​ഗാ​ഫ് മ​ര​ങ്ങ​ളാ​ണ് വെ​ച്ചു​പി​ടി​പ്പി​ച്ച​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. റ​ണ്ണി​ങ്​ പാ​ത​ക​ള്‍, സൈ​ക്ലി​ങ് പാ​ത​ക​ള്‍, ഹൈ​വേ​ക​ള്‍ എ​ന്നി​വ​യു​ടെ അ​രി​കു​ക​ള്‍, വ​ന​ങ്ങ​ള്‍,വി​വി​ധ പാ​ര്‍ക്കു​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാ​മാ​ണ് ഗാ​ഫ് മ​ര​ങ്ങ​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്. ശാ​സ്ത്രീ​യ​മാ​യി മ​ര​ങ്ങ​ള്‍ വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യും അ​വ​ക്ക്​…

Read More

റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.പാർപ്പിട മേഖലകളിലെ കെട്ടിടങ്ങളിൽ അനുവാദമില്ലാതെ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെയാണ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലൈസൻസ് കൂടാതെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമ ലംഘനമായി കണക്കാകുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം ലംഘനങ്ങൾക്ക് പിഴ ചുമത്താമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യ പ്രവർത്തനങ്ങളെ അതിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലേക്ക് മാറ്റുന്നതിന് മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, ഇത് പാർപ്പിട മേഖലകളിൽ താമസിക്കുന്നവരുടെ സ്വകാര്യത ഉറപ്പ്…

Read More

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിക്ക് സംസ്ഥാന സർക്കാർ; പൊലീസിന്റെയും നഗരസഭയുടേയും നിരീക്ഷണം ശക്തമാക്കും

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കേരള സർക്കാർ. ആമയിഴഞ്ചാൻ അപകടത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി.പൊലീസിന്റെയും നഗരസഭയുടെയും നിരീക്ഷണം ശക്തമാക്കും. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹന രജിസ്‌ട്രേഷൻ റദ്ദാക്കും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്ന 40 എ ഐ ക്യാമറകൾ സ്ഥാപിക്കും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറി​ഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന്…

Read More

ജിദ്ദയിലെ വ്യാപര സ്ഥാപനങ്ങളിൽ നഗരസഭയുടെ പരിശോധന

ഹ​ജ് സീ​സ​ണി​ല്‍ ജി​ദ്ദ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ 1,898 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ജി​ദ്ദ ന​ഗ​ര​സ​ഭ​ക്ക്​ കീ​ഴി​ലെ 11 ശാ​ഖാ ബ​ല​ദി​യ പ​രി​ധി​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പെ​ട്രോ​ള്‍ ബ​ങ്കു​ക​ള്‍, സ​ലൂ​ണു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ഷോ​പ്പി​ങ്​ സെൻറ​റു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, റെ​സ്‌​റ്റാ​റ​ൻ​റു​ക​ള്‍, ഇ​റ​ച്ചി ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ത്ര​യും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.ഹ​ജ്ജ് സീ​സ​ണി​ല്‍ ജി​ദ്ദ​യി​ലെ 4,762 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ന​ഗ​ര​സ​ഭ സം​ഘ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. ഇ​തി​ല്‍ 2,864 സ്ഥാ​പ​ന​ങ്ങ​ള്‍ നി​യ​മ, ആ​രോ​ഗ്യ വ്യ​വ​സ്ഥ​ക​ള്‍ പൂ​ര്‍ണ​മാ​യും പാ​ലി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​യി.

Read More

കെട്ടിടങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള പൊതു ടാപ്പുകളുടെ സുരക്ഷാ പരിശോധന നടത്തി അബുദാബി മുനിസിപ്പാലിറ്റി

വില്ലകള്‍ക്കും വീടുകള്‍ക്കും പുറത്ത് പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ച കുടിവെള്ള സംവിധാനത്തിന്‍റെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്താൻ പരിശോധന നടത്തി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്​ കെട്ടിട ഉടമകള്‍ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇത്തരം കുടിവെള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ ക്ഷേമവും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിലാവണം അവ സ്ഥാപിക്കേണ്ടത്​. മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ പൊതു ഇടങ്ങളില്‍ കുടിവെള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോഴും നവീകരിക്കുമ്പോഴും പുതിയ ഇടത്തേക്ക് മാറ്റി സ്ഥാപിക്കുമ്പോഴും ഇതിനാവശ്യമായ അനുമതി വാങ്ങണം. താം…

Read More

ബർക്കയിലെ നസീം പാർക്കിന്റെ മുഖം മിനുക്കാൻ മസ്ക്കറ്റ് മുൻസിപ്പാലിറ്റി

ബ​ർ​ക്ക​യി​ലെ പ്ര​ധാ​ന പാ​ർ​ക്കു​ക​ളി​ലൊ​ന്നാ​യ ന​സീം പാ​ർ​ക്കി​ന്‍റെ മു​ഖം മി​നു​ക്കാ​ൻ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. ന​ട​പ്പാ​ത​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ പു​തി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളോ​ടെ പു​ന​ർ രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നാ​ണ്​ മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ങ്ങു​ന്ന​ത്. ഗെ​യി​മു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തി​നാ​യി ഈ ​മേ​ഖ​ല​യി​ൽ വി​ദ​ഗ്​​ധ​രാ​യ ക​രാ​റു​കാ​രി​ൽ​നി​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. പാ​ർ​ക്കി​ൽ ഉ​ട​നീ​ളം സ്ഥാ​പി​ക്കു​ന്ന ക​മാ​ന​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി ബി​ഡു​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മ​സ്‌​ക​ത്തി​ൽ​നി​ന്ന് 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന ന​സീം പാ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​ണ്. മ​സ്‌​ക​ത്ത് ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​ണി​ത്….

Read More

പാലാ നഗരസഭയിലെ എയർപോഡ് മോഷണ വിവാദം; എടുത്തുചാടി കേസെടുക്കാനില്ലെന്ന് പൊലീസ്

കോട്ടയം പാലാ നഗരസഭയിലെ എയർപോഡ് മോഷണ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ പൊലീസ്. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടമാണ് മുപ്പതിനായിരം രൂപ വിലയുള്ള തന്റെ എയർപോഡ് മോഷ്ടിച്ചതെന്ന് കാണിച്ച് മാണി ഗ്രൂപ്പ് കൗൺസിലർ ജോസ് ചീരങ്കുഴി ഇന്നലെ പാലാ പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി വിശദമായി പരിശോധിച്ച ശേഷം കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് പൊലീസ് നിലപാട്. എയർപോഡ് നഷ്ടപ്പെട്ട കഴിഞ്ഞ ഒക്ടോബറിൽ തന്നെ ജോസ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും…

Read More

തൃക്കാക്കര ഓണക്കിഴി വിവാദം; മുൻ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഒന്നാം പ്രതി, കോടതിയിൽ റിപ്പോർട്ട് നൽകി വിജിലൻസ്‌

തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തിൽ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. നഗരസഭ മുൻ ചെയർപേഴ്‌സൺ അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗൂഢാലോചന, അഴിമതി അടക്കം വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഓണാഘോഷത്തിനായി  റവന്യൂ ഇൻസ്‌പെക്ടർ പ്രകാശ് കുമാറാണ് പണം പിരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് കടകളിൽ നിന്ന് കൃത്രിമ ബില്ല് ഉപയോഗിച്ച് 2.10 ലക്ഷം രൂപ പിരിച്ചുവെന്നും ഈ പണം കൗൺസിലർമാർക്ക് കവറിൽ വീതിച്ച് നൽകുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. നഗരസഭയിൽ ഓണക്കോടിക്കൊപ്പമാണ് കൗൺസിലർമാർക്ക് ചെയർപേഴ്‌സൺ 10,000 രൂപയും…

Read More

ബലിപെരുന്നാൾ: റസ്റ്ററന്റുകളിലും വിപണികളിലും ദുബായ് മുനിസിപാലിറ്റി കർശന പരിശോധന

ബലിപെരുന്നാൾ അവധിക്കാലത്ത് ഭക്ഷ്യ-ഉപയോക്തൃ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ തറെടുപ്പുകളുമായി ദുബായ് മുനിസിപ്പാലിറ്റി. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഭക്ഷ്യ സ്ഥാപനങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഫീൽഡ് പരിശോധന നടത്താൻ സൂപ്പർവൈസറി, ഇൻസ്പെക്ഷൻ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മാർക്കറ്റുകൾ, പേസ്ട്രി ഷോപ്പുകൾ, ഇറച്ചിവിൽപന കടകൾ, ഭക്ഷ്യ സംഭരണശാലകൾ, ഹോട്ടലുകൾ, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രചാരണങ്ങളും പരിശോധനകളും നിരീക്ഷണവും ആസൂത്രണം ചെയ്തിട്ടുണ്ട്….

Read More

മരം മുറിച്ചാൽ പിഴ ഈടാക്കും; മുന്നറിയിപ്പുമായി റാസൽഖൈമ നഗരസഭ

റാസൽഖൈമയിൽ പാർപ്പിട മേഖലയിൽ നട്ടുപിടിപ്പിച്ചതും മരുഭൂമിയിൽ വളരുന്നതുമായ ഏതു മരം മുറിച്ചാലും പിഴ ഈടാക്കുമെന്നു നഗരസഭ. തീ കായാനും വളർത്തു മൃഗങ്ങൾക്കു തീറ്റയായും വ്യാപകമായി ഗാഫ് മരങ്ങൾ മുറിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നഗരസഭയുടെ മുന്നറിയിപ്പ്. എമിറേറ്റിലേക്കു വിനോദ സഞ്ചാരത്തിന് എത്തുന്നവരും മരം മുറിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പൈതൃക മരമായ ഗാഫ് മുറിക്കുന്നതു പരിസ്ഥിതിക്കെതിരെയുള്ള കയ്യേറ്റമായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു.  

Read More