പ്രളയം മുതൽ മുണ്ടക്കൈ ദുരന്തം വരെ എയർ ലിഫ്റ്റിന് ചെലവായ തുക കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സർക്കാർ ; ആശ്വാസത്തിനായി സമീപിച്ച കേരളത്തെ ഞെരിച്ച് കേന്ദ്രം

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ സഹായമുണ്ടാവാത്തതിലും അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും വിമർശനവും പ്രതിഷേധവും ശക്തമായിരിക്കെ കേരളത്തിന്റെ കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കേന്ദ്രം.‌ ദുരന്തങ്ങളിൽ എയര്‍ലിഫ്റ്റിന് ചെലവായ തുക കേരളം ‌തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 2019ലെ പ്രളയം മുതൽ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനം വരെയുള്ളതിന്റെ തുകയാണ് അടയ്ക്കേണ്ടത്. മുണ്ടക്കൈ ദുരന്തം നടന്ന് നാലര മാസമായിട്ടും യാതൊരു സാമ്പത്തിക സഹായവും കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം രം​ഗത്തെത്തിയിരിക്കുന്നത്. 2019ലെ…

Read More

മുണ്ടക്കൈ ദുരന്തം: ഒറ്റപ്പെട്ടവരെ പൂർണമായും കണ്ടെത്തി

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശത്ത് ഒറ്റപ്പെട്ട് നിൽക്കുന്നവരെ പൂർണമായി കണ്ടെത്തിയതായി എ.ഡി.ജി.ഡി, എം.ആർ അജിത്കുമാർ. ഇനി കണ്ടടെക്കാനാണുള്ളത് മുതദേഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈയിലേക്ക് എത്തിച്ച ഹിറ്റാച്ചി ഉപയോ​ഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. നിലിവിൽ മൂന്നു പേരാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്, ഉരുൾപൊട്ടലിൽ പരിക്കേറ്റ രണ്ടു പേരെ കൂടി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. അതേസമയം ചൂരൽ മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങളല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താൽകാലിക പാലം…

Read More