മുനവ്വറലി തങ്ങളുടെ ഇടപെടല്‍; ദിവേഷ് ലാലിന് ഇനി നാടണയാം

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടല്‍ ഫലം കണ്ടു. ദിവേഷ് ലാലിന് ഇനി നാടണയാം. നിര്‍ത്തിയിട്ട വാഹനം അബദ്ധത്തില്‍ പിറകോട്ട് നീങ്ങി വാഹനം തട്ടി ഈജിപ്ത് സ്വദേശി മരണപ്പെട്ടതിനെ തുടര്‍ന്നാണ് അങ്ങാടിപ്പുറം വലമ്പൂര്‍, മുള്ള്യാകുര്‍ശ്ശി സ്വദേശി ദിവേഷ് ലാല്‍ ഖത്തറില്‍ ജയിലിലായത്. ജയില്‍ മോചനത്തിന് ബ്ലഡ് മണി അടക്കാനായി വേണ്ടിയിരുന്ന 46 ലക്ഷം രൂപ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ലഭിച്ചു. നിര്‍ധനരായ കുടുംബത്തിന് ഈ തുക സ്വരൂപിക്കുന്നത് ബാലികേറാമലയായിരുന്നു. കുടുംബം മുനവ്വറലി…

Read More