മുനമ്പം ഭൂമി പ്രശ്നം: ‘ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഏകപക്ഷീയമായ അധികാരം നൽകി’: ടി.കെ ഹംസ

മുനമ്പം ഭൂമി പ്രശ്നത്തിൽ പാണക്കാട് റഷീദലി തങ്ങൾക്കെതിരെ വഖഫ് ബോർഡ് മുൻ ചെയർമാൻ  ടി കെ ഹംസ. മുനമ്പത്തെ കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ച സംഭവത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഏകപക്ഷീയമായ അധികാരം നൽകിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ കാലത്താണെന്ന് ടികെ ഹംസ പറഞ്ഞു. ഇതിനു പിന്നിലുള്ള താൽപര്യം പരിശോധിക്കണമെന്നും ടികെ ഹംസ ആവശ്യപ്പെട്ടു. താൻ ചെയർമാനായപ്പോൾ മുനമ്പത്ത് സാമ്പത്തിക ശേഷിയുള്ള ഏതാനും പേർക്കാണ് നോട്ടീസ് അയച്ചത്. തൻ്റെ പേര്  വിവാദത്തിലേക്ക് വെറുതെ…

Read More

സര്‍ക്കാര്‍ മനപൂര്‍വ്വമായ കാലതാമസം വരുത്തി; മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരം സര്‍ക്കാര്‍ കാണണമെന്ന് കെ.സി വേണുഗോപാല്‍

മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരം സര്‍ക്കാര്‍ കാണണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുനമ്പം വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന അന്തേവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മനപൂര്‍വ്വമായ കാലതാമസം വരുത്തി. സംഘപരിവാറിന് വിഷലിപ്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു. വര്‍ഗീയ ശക്തികള്‍ക്ക് എല്ലാ ആയുധവം നല്‍കുകയാണ് മുഖ്യമന്ത്രി. സമരം ഉണ്ടായപ്പോള്‍ തന്നെ…

Read More

മുനമ്പം വഖഫ് ഭൂമി വിഷയം ; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലത്തീൻ അതിരൂപത

മുനമ്പം വഖഫ് വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലത്തീൻ അതിരൂപത. അടിയന്തരമായി ഇടപെടേണ്ട വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ അത് പ്രശ്‌നങ്ങൾക്ക് കാരണമാകും. ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ ഇടപെടൽ മാറ്റിവെക്കരുതെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. തിരുവനന്തപുരത്ത് മുനമ്പം ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തിൽ മതസൗഹാർദം തർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായി. വൈകാരികപ്രതികരണങ്ങൾ ഉണ്ടാകണമെന്നും അതിനെ വർഗീയവത്കരിക്കണമെന്നും ആഗ്രഹിക്കുന്നവരുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ്…

Read More

മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കാൻ താത്പര്യം ഉണ്ടെങ്കിൽ വഖഫ് നിയമ ഭേതഗതിയെ പിന്തുണയ്ക്കണം ; ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുകയാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയും കേരളത്തിന്‍റെ പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. ഇന്ന് നിലവിലുള്ള 1995 ലെ വഖഫ് നിയമം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഇവിടെ സംസ്ഥാന സർക്കാരുകൾക്ക് ഒരു അധികാരവുമില്ല. മുനമ്പം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫും യുഡിഎഫും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ എൻഡിഎ സർക്കാർ കൊണ്ടുവന്നിട്ടുള്ള വഖഫ് നിയമ ഭേദഗതിയെ…

Read More

മുനമ്പത്ത് സർക്കാർ – ബിജെപി കള്ളക്കളി ; സർക്കാർ പാലക്കാട് ബിജെപിക്ക് സ്പെയ്സ് ഉണ്ടാക്കി കൊടുക്കുന്നു , വി.ഡി സതീശൻ

മുനമ്പത്ത് സർക്കാർ – ബിജെപി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കി തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്നത്തിലൂടെ പാലക്കാട്‌ ബിജെപിക്ക് ഒരു സ്പെയ്സ് ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സതീശൻ. കെ മുരളീധരൻ എപ്പോൾ പ്രചാരണത്തിന് എത്തും എന്നതിൽ പാലക്കാട് പ്രസക്തിയില്ല. കോൺഗ്രസിനെ സ്നേഹിക്കുന്ന കേരളത്തിലെ മുഴുവൻ നേതാക്കളും മൂന്ന് മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തും. പ്രസംഗിക്കാൻ വരുന്ന നേതാക്കളുടെ ലിസ്റ്റ് തരാമെന്നും സതീശൻ പ്രതികരിച്ചു….

Read More

മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളുമുൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

വഖഫ് ഭൂമി വഖഫ് ഹിന്ദു – മുസ്‌ലിം പ്രശ്നമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നതാണ് വഖഫ് ഭൂമി പ്രശ്നം. ഇന്ത്യയിലാകമാനം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. ഏത് തരം ഭൂമിക്ക് മേലും അവകാശം ഉന്നയിക്കാൻ അവർക്ക് സാധിക്കുന്നു. പരാതിയുണ്ടായാൽ കോടതിയെ പോലും സമീപിക്കാൻ ആവുന്നില്ല. വഖഫ് ബോർഡിനെ തന്നെ സമീപിക്കണമെന്നതാണ് സ്ഥിതി. മുനമ്പത്ത് നിന്ന് ആളുകൾ ഒഴിക്കാനാണ് വഖഫ് ബോർഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പത്ത് എത്രത്തോളം വഖഫ് ഭൂമിയുണ്ടെന്ന് വ്യക്തമാക്കാൻ കേരള…

Read More

ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നം: സർക്കാർ ആത്മാർഥമായി ഇടപെടണം; മുസ്‌ലിം ലീഗ്

ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരെ നിലപാടുമായി മുസ്‌ലിം ലീഗ്. സർക്കാർ പരിഹാരം വൈകിപ്പിക്കുന്നത് മറ്റു ശക്തികൾക്ക് ആയുധമാകുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘‘കേരള സർക്കാർ പ്രശ്നത്തിൽ ആത്മാർഥമായി ഇടപെടണം. അതിനു തയ്യാറായാൽ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്. അവിടെ താമസിക്കുന്ന ആളുകളെ ഇറക്കിവിടണമെന്ന് ആർക്കും അഭിപ്രായമില്ല. എന്നാൽ അവരുടെ രേഖകൾ ശരിയാക്കിക്കൊടുക്കേണ്ടതുണ്ട്. പ്രദേശത്തുകാർ ഇക്കാര്യത്തിൽ ഉത്തരവാദിയല്ല, വിഷയവുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണം. പരിഹാരത്തിനായി സർക്കാർ മുന്നിട്ടിറങ്ങിയാൽ മുസ്‌ലിം സംഘടനകൾ എല്ലാ പിന്തുണയും നൽകും. ’’– കുഞ്ഞാലിക്കുട്ടി…

Read More

മുനമ്പം വഖഫ് ഭൂമി വിഷയം ; സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുനമ്പം വഖഫ് ഭൂമി വിഷയം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അവിടെയുള്ള താമസക്കാരെ കുടിയിറക്കണമെന്ന് മുഖ്യധാരയിലുള്ള ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്.. മുനമ്പം വിഷയം ചർച്ച ചെയ്യാൻ സാദിഖലി തങ്ങൾ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമർ ഫൈസി മുക്കം സാദിഖലി തങ്ങൾക്കെതിരെ നടത്തിയ പ്രസ്താവന ശരിയായില്ല. സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന രീതിയിലായിപ്പോയി. സമസ്തക്ക് ഉത്തരവാദിത്തപ്പെട്ട ഒരു നേതൃത്വമുണ്ട്….

Read More