
മതമേലധ്യക്ഷൻമാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിൻ്റെ ഭാഷയല്ല ; മുനമ്പം ഭൂമി പ്രശ്നത്തിൽ വിമർശനവുമായി ബിനോയ് വിശ്വം
മുനമ്പം ഭൂമി പ്രശ്നത്തിൽ ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ലെന്നും അവർ ചെയ്യുന്നത് അവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി മുനമ്പത്തേക്ക് ഓടിയത് ആത്മാർത്ഥത കൊണ്ടല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. മണ്ഡലത്തിലെ മാറ്റം തിരിച്ചറിഞ്ഞുളള പരക്കം പാച്ചിലാണതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. അതേസമയം പാലക്കാട്ടെ പെട്ടിവിവാദത്തെ ജനം…