മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; മുംബൈയിൽ ഊബർ ഡ്രൈവർ അറസ്റ്റിൽ

മുംബൈയിൽ മാനസികവെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഊബർ ഡ്രൈവറെ ദാദർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഒരു മണിക്ക് വീടിന് പുറത്ത് നിന്ന പെൺകുട്ടിയെ ഇയാൾ ടാക്സിയിൽ മുംബൈ ചുറ്റിക്കാണിക്കാമെന്ന് പറഞ്ഞ് വിളിച്ചുകയറ്റുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു. ശേഷം പെൺകുട്ടിയെ വാഹനത്തിൽ കയറ്റിയ സ്ഥലത്ത് തന്നെ തിരിച്ചിറക്കി വിടുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി നടന്ന കാര്യങ്ങൾ പറഞ്ഞതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

Read More

രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈക്ക് 42ാം കിരീടം, വിദർഭയെ കീഴടക്കിയത് 169 റൺസിന്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈക്ക് 42ാം കിരീടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ വിദർഭയെ 169 റൺസിന് കീഴടക്കിയാണ് അജിൻക്യ രഹാനെയും സംഘവും ​ചാമ്പ്യന്മാരായത്. രണ്ടാം ഇന്നിങ്സിൽ 538 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ വിദർഭ, ക്യാപ്റ്റൻ അക്ഷയ് വാദ്കറുടെ സെഞ്ച്വറിയുടെയും (102), കരുൺ നായറുടെയും (74), ഹർഷ് ദുബെയുടെയും (65) അർധസെഞ്ച്വറികളുടെയും മികവിൽ പൊരുതിയെങ്കിലും അവസാന നാല് വിക്കറ്റുകൾ 15 റൺസ് ചേർക്കുന്നതിനിടെ വീണതോടെ പോരാട്ടം 368 റൺസിൽ അവസാനിക്കുകയായിരുന്നു. അഞ്ചാം ദിനം അഞ്ചിന്…

Read More

മുംബൈ ധാരാവിയുടെ പുനർ വികസനം; താമസക്കാരിൽ നിന്ന് വിവരം ശേഖരിക്കും, സർവേ 18 മുതൽ

ധാരാവി പുനർ വികസനത്തിന്റെ ഭാഗമായി താമസക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സർവേ മാർച്ച് 18 മുതൽ ആരംഭിക്കും. മഹാരാഷ്ട്ര സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ധാരാവി റീഡെവലപ്‌മെന്റ് പ്രൊജക്‌റ്റ് പ്രൈവറ്റ് ലിമിറ്റഡ്, പുനരധിവാസ യോഗ്യതാ മാനദണ്ഡം നിർണ്ണയിക്കാൻ സംസ്ഥാന സർക്കാരിന്റെ ഡാറ്റാ ഉപയോഗിക്കും.മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ശതകോടീശ്വരൻ അദാനിക്ക് കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. കമ്പനി പറയുന്നതനുസരിച്ച്, കമല രാമൻ നഗറിൽ നിന്നാണ്…

Read More

‌ഭാരത്‌ജോഡോ ന്യായ് യാത്ര മാർച്ച് 17 ന് മുംബൈയിൽ സമാപിക്കും

അവസാന ഘട്ടത്തിലേക്ക് കടന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര. ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയില്‍ പ്രവേശിക്കും. മഹാരാഷ്ട്രയിലൂടെ ആറ് ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നന്ദുര്‍ബാറിലെ ജില്ലയിലെ ഗോത്ര മേഖലയില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ഈ മാസം 17നാണ് യാത്ര സമാപിക്കുക. ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപനം മാറ്റാനാണ് കോണ്‍ഗ്രസിന്റെ നിലവിലെ തീരുമാനം. 17ന് മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും…

Read More

14 വര്‍ഷത്തെ പ്രണയം; ശരത്കുമാറിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു: ബിസിനസുകാരനായ നിക്കോളായ് സച്ച്‌ദേവ് ആണ് വരന്‍

മലയാളിക്കും പ്രിയപ്പെട്ട താരമാണ് ശരത്കുമാര്‍. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകളെ ഇളക്കിമറിച്ചിട്ടുണ്ട്. പഴശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിലെ പ്രകടനം മലയാളി എന്നും ഓര്‍ത്തിരിക്കുന്നതാണ്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയുടെ വിവാഹനിശ്ചയവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ബിസിനസുകാരനായ നിക്കോളായ് സച്ച്‌ദേവ് ആണ് വരന്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടു നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത്കുമാറാണ് നിശ്ചയം…

Read More

രഞ്ജി ട്രോഫി ; സെമി ഫൈനലിൽ തമിഴ്നാടിനെ തകർത്ത് മുംബൈ ഫൈനലിൽ

രഞ്ജി ട്രോഫി സെമിയിൽ തമിഴ്നാടിനെതിരെ ആധികാരിക ജയം സ്വന്തമാക്കി മുംബൈ ഫൈനലിൽ. ഇന്നിങ്‌സിനും 70 റൺസിനും തോൽപിച്ചാണ് കലാശകളിക്ക് യോഗ്യത നേടിയത്. 232 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിംഗ്സിൽ 162 റൺസിന് എല്ലാവരും പുറത്തായി. 70 റൺസെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിനായി രണ്ടാം ഇന്നിംഗ്സിൽ പൊരുതിയത്. നാലു വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷർദുൽ താക്കൂർ, തനുഷ് കൊടിയാൻ, മൊഹിത് അവാസ്തി എന്നിവരാണ് സന്ദർശക ബാറ്റിങ്‌…

Read More

മുംബൈയിലെ ചേരിയിൽ വൻ തീപിടിത്തം

മുംബൈയിലെ ചേരിയിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തമുണ്ടായി. ഭയന്ദർ ഈസ്റ്റിലെ ചേരി പ്രദേശത്താണ് വൻ തീപിടിത്തമുണ്ടായത്. നിരവധി കുടിലുകളും കടകളും നശിച്ചതായാണ് അധികൃതർ അറിയിക്കുന്നത്. ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആസാദ് നഗർ ചേരിയിൽ രാവിലെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ സഞ്ജയ് കട്കർ പറഞ്ഞു. തീപിടിത്തത്തെത്തുടർന്ന് കുടിലുകളിലെ താമസക്കാരും പരിസരത്തുള്ളവരും വീടുകളിൽ നിന്ന് ഇറങ്ങിയോടിയതായും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന കട്കർ വ്യക്തമാക്കി. 24 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി…

Read More

മറാത്ത സമരം അവസാനിച്ചു

സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ട സാഹചര്യത്തിൽ ഏറെനാളായി തുടരുന്ന സമരം മറാത്ത സമരം ഒടുവിൽ അവസാനിച്ചു. മറാത്താ നേതാവ് മനോജ് ജരാങ്കെ പാട്ടീലാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. മറാത്തക്കാർക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സർക്കാർ. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുൾപ്പെടെ നൽകിയിരുന്നു. ഇതോടെ, നവി മുംബൈയിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി. ബി.ജെ.പി നേതൃത്വത്തിലുള്ള ഏക്നാഥ് ഷിൻഡെ സർക്കാരിനു മുന്നിലെ ഒരു പ്രതിസന്ധിയായിരുന്നു മറാത്തകളുടെ സമരം. മറാത്ത സമുദായത്തിന്റെ ദീർഘകാലമായുള്ള…

Read More

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്ത് ലേലം ചെയ്യും; നടപടികൾ തുടങ്ങി കേന്ദ്ര സർക്കാർ

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ മുംബൈയിലെയും രത്‌നഗിരിയിലെയും സ്വത്തുക്കൾ കേന്ദ്രസർക്കാർ ലേലം ചെയ്യും. ജനുവരി അഞ്ചിനാണ് ലേലം. ബംഗ്ലാവും മാമ്പഴത്തോട്ടവും അടക്കം നാല് സ്വത്തുവകകൾ നേരത്തെ ഫോറിൻ എക്‌സ്‌ചേഞ്ച് ആക്ട് പ്രകാരം കണ്ടുകെട്ടിയിരുന്നു. ഇവയാണ് ലേലം ചെയ്യുന്നത്. നേരത്തെയും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ കേന്ദ്രം ലേലം ചെയ്തിരുന്നു. 4.53 കോടി വിലവരുന്ന റസ്‌റ്റോറന്റും 3.53 കോടി മൂല്യം വരുന്ന ആറ് ഫ്‌ളാറ്റുകളും 3.52 കോടിയുടെ ഗസ്റ്റ് ഹൗസുമായിരുന്നു ലേലം ചെയ്തത്. രത്‌നഗിരി ഖേദ് ജില്ലയിലെ വസ്തുക്കൾ ദാവൂദിന്റെ…

Read More

സണ്ണി ഡിയോൾ മുംബൈ തെരുവുകളിലൂടെ അടിച്ചു ഫിറ്റ് ആയി കറങ്ങി നടക്കുകയാണോ?; വീഡിയോയുടെ സത്യമെന്ത്

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളായ സണ്ണി ഡിയോൾ മുംബൈ ജുഹു സർക്കിളിലൂടെ മദ്യപിച്ചു ലക്കുകെട്ട് നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഇന്നലെയാണ് താരത്തെ അടിച്ചു ഫിറ്റ് ആയി കണ്ടത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗദർ- 2ൻറെ വിജയഘോഷങ്ങൾ അലതല്ലുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു വീഡിയോ പുറത്തുവന്നത് നടനു ചീത്തപ്പേരായി എന്ന് ആരാധകർ പറയുന്നു. മുംബൈയിലെ ജുഹു സർക്കിളിൽ മദ്യപിച്ചനിലയിലാണ് താരത്തെ കണ്ടതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ പങ്കിട്ട ഒരു നെറ്റിസൺ അവകാശപ്പെട്ടു. വീഡിയോയിൽ, വെള്ള ഷർട്ടും ജീൻസും…

Read More