
ഐസ്‌ക്രീമിൽ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിക്കെതിരെ കേസെടുത്തു
മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്‌ക്രീമിൽ വിരൽ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഐസ്‌ക്രീം കമ്പനിക്കെതിരെ കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മലാഡ് സ്വദേശിനി ഓൺലൈനായി ഓർഡർ ചെയ്ത കോൺ ഐസ്‌ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യമ്മോ എന്ന ഐസ്‌ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും. വിരലിൻറെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്‌ക്രീമിൽ വിരലിൻറെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടൻ…