തേങ്ങയും ഉടച്ച് , തിരിയും തെളിയിച്ച് തുടക്കം; മുംബൈ ക്യാമ്പിൽ പൂജ ചെയ്ത് ഹാർദിക് പാണ്ഡ്യയും കോച്ചും

ക്യാപ്റ്റനായ ശേഷം ആദ്യമായി മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തി ഹാര്‍ദിക് പാണ്ഡ്യ. പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി തിങ്കളാഴ്ചയാണ് ക്യാമ്പിലെത്തിയത്. ഡ്രസ്സിം​ഗ് റൂമിലെ പ്രാർത്ഥന ഏരിയയിൽ വിളക്കു തെളിയിച്ചും തേങ്ങ ഉടച്ചുമാണ് അവർ പരിശീലന ക്യാമ്പിന് തുടക്കമിട്ടത്. ഡ്രസിങ് റൂമിലെത്തിയ ഹാര്‍ദിക് പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്കൊപ്പം പൂജ നടത്തുന്ന വിഡിയോ, ടീം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഹാര്‍ദിക് വിളക്ക് കത്തിക്കുകയും ബൗച്ചര്‍ തേങ്ങ ഉടയ്ക്കുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു ക്ലബ്ബിന്റെ പ്രതികരണം….

Read More