‘മുംബൈ ഭീകരാക്രമണത്തിന് ശേഷം തിരിച്ചടിക്കണം എന്നായിരുന്നു പൊതുവികാരം, വേണ്ടെന്ന് യുപിഎ സർക്കാർ തീരുമാനിച്ചു’; എസ് ജയ്ശങ്കർ

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് യുപിഎ സർക്കാർ തിരിച്ചടി നൽകിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. തിരിച്ചടിക്കണം എന്നായിരുന്നു പൊതുവികാരം, എന്നാൽ നീണ്ട ചർച്ചകൾക്ക് ശേഷം അത് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഭീകരാക്രമണങ്ങൾക്ക് ഉടൻ മറുപടി നൽകിയില്ലെങ്കിൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങളെ എങ്ങനെ തടയാനാകുമെന്നും ജയ്ശങ്കർ ചോദിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം നേരിടുന്നതിൽ 2014 മുതൽ കേന്ദ്ര സർക്കാർ നയം മാറ്റം കൊണ്ടുവന്നു. ഭീകരർ നിയമം നോക്കാതെ ആക്രമിക്കുന്നു, അപ്പോൾ തിരിച്ചും അതുപോലെ മറുപടി ഉണ്ടാകും എന്നും…

Read More